5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 26, 2024
September 7, 2024
July 23, 2024
July 9, 2024
July 4, 2024
July 3, 2024
June 24, 2024
June 20, 2024
April 2, 2024
April 1, 2024

സ്ത്രീവിരുദ്ധ പരാമര്‍ശം: മാപ്പ് പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 8, 2023 3:27 pm

ജനസംഖ്യാ നിയന്ത്രണത്തിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ പങ്കിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ചൊവ്വാഴ്ചയാണ് സംസ്ഥാന നിയമസഭയിൽ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. “ഞാൻ ക്ഷമ ചോദിക്കുന്നു, എന്റെ വാക്കുകൾ ഞാൻ തിരിച്ചെടുക്കുന്നു, എന്റെ വാക്കുകൾ തെറ്റാണെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുന്നു, ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ, ഞാൻ എന്റെ വാക്കുകള്‍ തിരിച്ചെടുക്കുന്നു,” അദ്ദേഹം പറഞ്ഞു.

“(എന്റെ വാക്കുകൾ) ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. ജനസംഖ്യാ നിയന്ത്രണത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ വികസനത്തിനും വേണ്ടിയുമാണ് ഞാൻ നിലകൊള്ളുന്നത്.”

ബീഹാറിലെ ഫെർട്ടിലിറ്റി നിരക്ക് 4.2ൽ നിന്ന് 2.9 ശതമാനമായി കുറഞ്ഞതിന്റെ കാരണം വിശദീകരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. പരാമര്‍ശത്തില്‍, ബിജെപി ആക്ഷേപിക്കുകയും ദേശീയ വനിതാ കമ്മീഷൻ മേധാവി രേഖ ശർമ്മ, മുഖ്യമന്ത്രി നിതീഷ് കുമാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ജനസംഖ്യാ നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള അസംസ്കൃത ശ്രമമായാണ് ഈ പരാമർശങ്ങളെന്നും അവര്‍ പ്രതികരിച്ചു.

നിതീഷ് കുമാറിന് മാനസിക സ്ഥിരത നഷ്ടപ്പെട്ടുവെന്നും തന്റെ മേലധികാരിയെ പ്രതിരോധിച്ചതിന് ഉപമുഖ്യമന്ത്രിക്കെതിരെ ബിഹാറിലെ ഉജിയാർപൂരിൽ നിന്നുള്ള ലോക്‌സഭാ എംപിയായ കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് ആഞ്ഞടിച്ചു.

“ഇത് പ്രതിഷേധാർഹമാണ്… സ്ത്രീകളെ കുറിച്ച് അദ്ദേഹം സംസാരിച്ച രീതിയും. തേജസ്വി യാദവിന്റെ പ്രസ്താവനയും പ്രതിഷേധാർഹമാണ്. നിതീഷ് കുമാർ ഇനി മുഖ്യമന്ത്രിയാകാൻ യോഗ്യനല്ല. അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കണം,” റായ് പറഞ്ഞു.

ഈ പരാമർശത്തെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി വിമർശിച്ചു. 

‘സ്ത്രീകൾക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചിരുന്നെങ്കിൽ (അവർക്ക്) കുട്ടികൾ എപ്പോൾ വേണമെന്ന് അവര്‍ തീരുമാനിക്കും’ എന്ന് അദ്ദേഹത്തിന് പറയാമായിരുന്നു. പകരം, അനുചിതമായ വാക്കുകളിലൂടെയും ആംഗ്യങ്ങളിലൂടെയും അദ്ദേഹം അത് വിവരിച്ചു,” ഒവൈസി പറഞ്ഞു.

Eng­lish Sum­ma­ry: Bihar Chief Min­is­ter Nitish Kumar Apol­o­gizes for Misog­y­nis­tic Remarks

You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.