17 January 2026, Saturday

Related news

January 13, 2026
January 8, 2026
January 2, 2026
January 1, 2026
December 31, 2025
December 28, 2025
December 27, 2025
December 26, 2025
December 21, 2025
December 20, 2025

പാകിസ്ഥാനില്‍ ല​ഷ്കര്‍ ഇ തൊയ്ബ മുൻ കമാൻഡറെ വെടിവെച്ച് കൊ ന്നു

Janayugom Webdesk
ഖൈബർ പഖ്തൂൺഖ്വ
November 10, 2023 10:51 am

പാകിസ്ഥാന്‍ ഭീകരസംഘടന ല​ഷ്കര്‍ ഇ തൊയ്ബയുടെ മുൻ കമാൻഡർ അക്രം ഖാനെ വെടിവെച്ച് കൊന്നു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിൽ വെച്ച് അജ്ഞാതരായ ആയുധധാരികളാണ് അക്രം ഖാനെ വധിച്ചത്. അക്രം ഗാസി എന്നാണ് ​അക്രം ഖാൻ അറിയപ്പെട്ടിരുന്നത്. 2018 മുതൽ 2020 വരെയാണ് ല​ശ്ക​റെ ത്വ​യ്യി​ബയുടെ റിക്രൂട്ട്‌മെന്റ് സെല്ലിൽ പ്രവർത്തിച്ചിരുന്നയാളാണ് അക്രം ഖാൻ. പാക്കിസ്ഥാന്‍ ഇന്ത്യ വിരുദ്ധ പ്രസംഗങ്ങൾ നടത്തിയിരുന്നു അക്രം.

ഒക്ടോബറിൽ പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ഷാഹിദ് ലത്തീഫിനെ പാകിസ്ഥാനിൽവെച്ച് വെടിവെച്ച് കൊന്നിരുന്നു. 2016ൽ പത്താൻകോട്ട് വ്യോമ കേന്ദ്രത്തിൽ നുഴഞ്ഞു കയറി ആക്രമണം നടത്തിയ നാല് ഭീകരർക്ക് സഹായം ചെയ്ത് നല്‍കി.
സെപ്റ്റംബറിൽ, പാക് അധീന കശ്മീരിലെ റാവൽകോട്ടിലെ അൽ ഖുദൂസ് പള്ളിക്കുള്ളിൽ വച്ച് ല​ഷ്കറിന്റെ മുതിർന്ന കമാൻഡറായ അബു ഖാസിം എന്ന റിയാസ് അഹമ്മദിനെ അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചു കൊന്നിരുന്നു. പ്രാർഥക്കിടെ തലക്ക് വെടിയേറ്റ് ഇയാൾ മരിച്ചത്.

Eng­lish Summary:Former Lashkar-e-Tai­ba com­man­der shot dead in Pakistan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.