2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 31, 2025
March 30, 2025
March 30, 2025
March 29, 2025
March 28, 2025
March 28, 2025
February 19, 2025
November 27, 2024
September 25, 2024
February 8, 2024

സൈനിക സംഘര്‍ഷം: മ്യാന്‍മറില്‍ കൂട്ടപ്പലായനം

Janayugom Webdesk
നയ‍്പിഡാവ്
November 10, 2023 11:08 pm

മ്യാന്‍മറിലെ സൈ­ന്യവും രാജ്യത്തെ സായുധ സംഘവും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ 90,000ത്തിലധികം ജനങ്ങൾ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ. വടക്കൻ ഷാനില്‍ നിന്ന് 50,000 പേർ നിർബന്ധിത പലായനത്തിന് വിധേയരായതായി യുണൈറ്റഡ് നേഷൻസ് ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് (ഒസിഎച്ച്എ) പറഞ്ഞു. ഈ മാസം തുടക്കത്തിൽ സഗയിങ് പ്രദേശത്തെയും കച്ചിനിലെയും എതിരാളികളുമായുമുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടലിനെ തുടർന്ന് 40,000 ആളുകൾ കൂടി കുടിയിറക്കപ്പെട്ടുവെന്ന് ഒ­സിഎച്ച്എ കൂട്ടിച്ചേര്‍ത്തു.

രണ്ടാഴ്ച മുമ്പ് മ്യാന്‍മറിലെ ശക്തമായ ഗോത്ര സായുധ സംഘമായ ത്രീ ബ്രദർഹുഡ് അലയൻസ് വടക്കൻ ഷാനിലെ സൈനിക ഔട്ട്‌പോസ്റ്റുകളിൽ ആക്രമണം നടത്തിയിരുന്നു. ചൈനയുമായി അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തിലെ ചിൻ ഷ്വെ ഹോ പട്ടണം ഇവർ പിടിച്ചെടുക്കുകയും ചെയ്തു.

2021 ഫെബ്രുവരിയിൽ ആങ് സാൻ സൂചിയുടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്ന് ഭരണം പിടിച്ചെടുത്ത സൈന്യം നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത്. മ്യാന്‍മർ സൈ­നിക അധിനിവേശത്തിൽ നിന്ന് പ്രദേശത്തെ സംരക്ഷിക്കുമെന്നും സൈനിക സ്വേ­ച്ഛാധിപത്യം അവസാനിപ്പിക്കുമെന്നും ത്രീ ബ്രദർഹുഡ് അലയൻസ് പ്രസ്താവി­ച്ചിരുന്നു. ഒക്ടോബർ 26ന് ആരംഭിച്ച സംഘർഷങ്ങളെ തുടർന്ന് പലായനം ചെയ്യേണ്ടി വന്ന ജനങ്ങൾ വിവിധ മത കേന്ദ്രങ്ങളിൽ അഭയം തേടിയിരിക്കുകയാണെന്ന് ഒസിഎച്ച്എ അറിയിച്ചു. ഗതാഗതവും ആശയവിനിമയ സേവനങ്ങളും മുടങ്ങിയതോടെ മാനുഷിക സഹായം എത്തിക്കാൻ തടസമുണ്ടെന്നും ഏജന്‍സി പറ‍ഞ്ഞു.

Eng­lish Sum­ma­ry: Mil­i­tary con­flict: mass exo­dus in Myanmar
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.