23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

April 6, 2024
November 11, 2023
March 11, 2023
November 26, 2022
November 23, 2022
October 11, 2022
August 22, 2022
August 8, 2022
August 1, 2022
July 31, 2022

കര്‍ഷകന്റെ ആത്മഹത്യ നിർഭാഗ്യകരം; കാരണം പിആര്‍എസ് കുടിശികയല്ല: ഭക്ഷ്യ മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 11, 2023 11:17 pm

ആലപ്പുഴ തകഴിയിൽ ഒരു കർഷകൻ ആത്മഹത്യ ചെയ്ത സംഭവം നിർഭാഗ്യകരവും ഞെട്ടലുളവാക്കുന്നതുമാണെന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അനുശോചിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. പിആർഎസ് വായ്പയിലെ കുടിശികയല്ല കർഷകന്റെ സിബിൽ സ്കോറിനെ ബാധിച്ചതെന്ന് മന്ത്രി അറിയിച്ചു.
സംഭരിക്കുന്ന നെല്ലിന്റെ വിലയായി കർഷകർക്ക് ലഭിക്കേണ്ട തുക നൽകുന്നതിന്, കേന്ദ്ര‑സംസ്ഥാന വിഹിതങ്ങൾ ലഭ്യമാകുന്നതുവരെയുള്ള താമസം ഒഴിവാക്കാൻ സപ്ലൈകോ ഗ്യാരന്റിയിലാണ് പിആർഎസ് വായ്പ ലഭ്യമാക്കുന്നത്. ഈ വായ്പ എടുക്കുന്നതുമൂലം കർഷകന് ബാധ്യത വരുന്നില്ല. തുകയും പലിശയും സപ്ലൈകോ അടച്ചുതീർക്കും. 

2021–22 കാലയളവിൽ ഈ കർഷകനിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില പിആർഎസ് വായ്പയായി ഫെഡറൽ ബാങ്ക് വഴി നൽകുകയും സമയബന്ധിതമായി അടച്ചുതീർക്കുകയും ചെയ്തിട്ടുണ്ട്. 2022–23 സീസണിലെ ഒന്നാം വിളയായി ഇദ്ദേഹത്തില്‍ നിന്ന് 4,896 കിലോഗ്രാം നെല്ല് സംഭരിച്ച് വിലയായി 1,38,655 രൂപ കേരളാ ബാങ്ക് വഴി പിആർഎസ് വായ്പയായി അനുവദിക്കുകയും ചെയ്തു. അതിന്റെ തിരിച്ചടവിന്റെ സമയപരിധി ആവുന്നതേയുള്ളു. അതുകൊണ്ട് പിആർഎസ് വായ്പയിലെ കുടിശികയല്ല സിബിൽ സ്കോറിനെ ബാധിച്ചതെന്ന് മനസിലാക്കാമെന്ന് മന്ത്രി അറിയിച്ചു. 

മുൻകാല വായ്പകൾ ഒറ്റത്തവണയായി തീർപ്പാക്കുന്നത് ഇടപാടുകാരുടെ സിബിൽ സ്കോറിനെ ബാധിക്കുകയും ഇത്തരക്കാർക്ക് പിന്നീട് വായ്പ നൽകാൻ ബാങ്കുകൾ വിമുഖത കാണിക്കുകയും ചെയ്യുന്ന സ്ഥിതി നിലവിലുണ്ട്. ഇപ്പോൾ മരണപ്പെട്ട കർഷകന്റെ വിഷയത്തിലും മുമ്പ് എടുത്തിട്ടുള്ള വ്യക്തിഗത വായ്പ ഒറ്റത്തവണ തീർപ്പാക്കിയതിന്റെ പേരിൽ ബാങ്കുകൾ വായ്പ നിഷേധിച്ചതാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് വെളിപ്പെടുത്തൽ. ഇതിന്റെ വിശദാംശങ്ങൾ കൂടുതൽ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ടെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
2023–24ലെ ഒന്നാം വിളയുടെ സംഭരണ വില വിതരണം നാളെ ആരംഭിക്കാനിരിക്കുകയാണ്. കർഷകർക്ക് എത്രയും വേഗം സംഭരണവില നൽകാനുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ഭാവിയിലും നെല്ല് സംഭരണം ഏറ്റവും കാര്യക്ഷമമായി നടത്താനും വില താമസമില്ലാതെ നൽകാനും ആവശ്യമായ തീരുമാനങ്ങൾ കേരള സർക്കാർ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Farmer’s sui­cide is unfor­tu­nate; Because PRS is not due: Food Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.