പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ എസ്ഐ അറസ്റ്റില്‍. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. സംഭവത്തിനുപിന്നാലെ ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സബ് ഇൻസ്‌പെക്ടർ ഭൂപേന്ദ്ര സിംഗാണ് നാല് വയസുമാത്രം പ്രായമുള്ള കുട്ടിയെ പ്രലോഭിപ്പിച്ച് മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്‌തത്.
ലാൽസോട്ട് മേഖലയിൽ നടന്ന സംഭവം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രദേശവാസികൾ കൂട്ടത്തോടെ രാഹുവാസ് പൊലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്യുകയും പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. രോഷാകുലരായ ജനക്കൂട്ടം സബ് ഇൻസ്‌പെക്ടറെ റോഡിലേക്ക് വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി, ചെരുപ്പും വടിയും ഉപയോഗിച്ച് മർദിക്കുകയും ചെയ്യുന്ന വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
തുടര്‍ന്ന് ക്രമസമാധാനത്തിനും പൊതു സുരക്ഷയ്ക്കും കൃത്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കാനും ഡിജിപി നിർദ്ദേശം നൽകി. സംഭവത്തില്‍ ഭൂപേന്ദ്ര സിങ്ങിനെതിരെ പോക്‌സോ നിയമവും എസ്‌സി/എസ്ടി ആക്‌ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരവും കേസെടുത്തതായും അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഐജി (ജയ്പൂർ റേഞ്ച്) ഉമേഷ് ദത്ത ശനിയാഴ്ച പിരിച്ചുവിടൽ കത്ത് നൽകിയതായി ഡിജിപി ഉമേഷ് മിശ്ര പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം പ്രതിഷേധത്തിനുശേഷം മാത്രമാണ് കേസ് എടുത്തതെന്നും എഫ്ഐആര്‍ ചുമത്തിയതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
English Summary: SI arrested for ra ping four-year-old Dalit girl
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.