15 January 2026, Thursday

Related news

January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 9, 2026

ഇന്ത്യക്കെതിരെ വീണ്ടും കാനഡ

Janayugom Webdesk
ഒട്ടാവ
November 12, 2023 8:52 pm
വലിയ രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാൽ ലോകം മുഴുവന്‍ അതിന്റെ അപകടം നേരിടേണ്ടി വരുമെന്ന്  കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. 40 കനേഡിയൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടത് വിയന്ന കൺവൻഷന്റെ ലംഘനമാണെന്ന ആരോപണം ആവർത്തിച്ചുകൊണ്ടാണ് പരാമർശം.
‘ഒരു കനേഡിയൻ പൗരൻ കാനഡയുടെ മണ്ണിൽ കൊല്ലപ്പെട്ടതിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്കു പങ്കുണ്ടായിരുന്നു എന്ന വിശ്വസ്തമായ ആരോപണം തുടക്കത്തിൽത്തന്നെ ഞങ്ങൾ ഇന്ത്യയെ അറിയിച്ചിരുന്നതാണ്. ഈ വിഷയം ആഴത്തിൽ പരിശോധിക്കണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യ’മെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം യുഎസ് ഉൾപ്പെടെയുള്ള  സുഹൃദ് രാഷ്ട്രങ്ങളുമായും പങ്കുവച്ചിട്ടുള്ളതാണെന്നും ട്രൂഡോ സമ്മതിച്ചു.
ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ്  കനേഡിയൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്.
Eng­lish Sum­ma­ry: Cana­da Prime Min­is­ter Justin Trudeau has again accused India
You may also like this video
Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.