പാചകവാതക സിലണ്ടറുകള്‍ വന്‍തോതില്‍ കരിഞ്ചന്തയില്‍ വിറ്റൊഴിയുന്നതായി പരാതി.
വിതരണക്കാരുടെ വീടുകളില്‍ അനധികൃതമായി സിലണ്ടറുകള്‍ വന്‍തോതില്‍ സൂക്ഷിക്കുന്നുണ്ടെന്നാണ് വിവിരം. കരിഞ്ചന്തയിൽ വിൽകുന്നതിനാണ് ഒരു സുരക്ഷയുമില്ലാതെ ഇവ സൂക്ഷിക്കുന്നത്.
ജനവാസമേഖലയിൽ ഇത്തരത്തിൽ വൻതോതിൽ സിലിണ്ടറുകൾ സൂക്ഷിച്ചിട്ടും അധികൃതർ യാതൊരു പരിശോധനയും നടപടിയും സ്വീകരിക്കാത്തത് ദുരന്തത്തിന് വഴിവയ്ക്കുകയാണ്. പാചകവാതക സിലിണ്ടറുകൾ കൂടിയ വിലയ്ക്ക് കരിഞ്ചന്തയിൽ വിൽക്കാനായാണ് പല വിതരണക്കാരും ഇത്തരത്തിൽ സിലിണ്ടറുകൾ കൂട്ടമായി വീടുകളിൽ സൂക്ഷിച്ചുവയ്ക്കുന്നത്.
ഏജൻസിയിൽനിന്ന് ഉപഭോക്താക്കളുടെ നമ്പരിൽ ബില്ലടിച്ച ശേഷം പല വിതരണക്കാരും പാചകവാതക സിലിണ്ടറുകൾ രഹസ്യമായി കൂട്ടത്തോടെ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകും.
കഴിഞ്ഞഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അമ്പലപ്പുഴയിൽ ഒരു പാചകവാതക വിതരണക്കാരന്റെ വീട്ടിലുണ്ടായ അപകടം സമാനരീതിയിലുള്ളതാണ്. ഇവിടെ 20 ലധികം പാചക വാതക സിലിണ്ടറുകളാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. വിൽക്കാൻ വച്ചിരുന്ന ഇതിലെ ഒരു സിലിണ്ടർ ചോർന്ന് തീപിടിച്ചു. ഫ്രിഡ്ജും അടുക്കളയിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്യാസ് സ്റ്റൗവും ഉൾപ്പെടെ നിരവധി ഉപകരണങ്ങളാണ് കത്തിനശിച്ചത്. മറ്റ് സിലിണ്ടറുകളിലേക്ക് തീ പടരാതിരുന്നത് മൂലം വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.
പാചകവാതക വിതരണക്കാർ ഇത്തരത്തിൽ വർഷങ്ങളായി വീടുകളിൽ വൻതോതിൽ സിലിണ്ടറുകൾ സൂക്ഷിച്ചിട്ടും അധികൃതര്‍ ഇതിനുനേരേ കണ്ണടക്കുകയാണ്. ഉപഭോക്താക്കൾക്ക് ബില്ലു പോലും നൽകാതെയാണ് വിതരണക്കാർ പാചകവാതകം നൽകുന്നത്. വീടുകളിലെത്തിക്കുന്ന പാചക വാതക സിലിണ്ടർ കത്തിച്ച് ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തേണ്ടത് വിതരണക്കാരാണ്. എന്നാൽ, റോഡരികിലും മറ്റിടങ്ങളിലുമൊക്കെ സിലിണ്ടർ ഇറക്കിയിട്ട് ബില്ല് പോലും നൽകാതെയാണ് വിതരണക്കാർ പോകുന്നത്.
മിക്ക ഉപഭോക്താക്കളിൽനിന്നു ബിൽ തുകയേക്കാൾ കൂടുതൽ തുകയും ഇവർ ഈടാക്കാറുണ്ടന്നെ ആരോപണവുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പാചകവാതക വിതരണക്കാരുടെ വീടുകളിൽ പരിശോധന നടത്താൻ സിവിൽ സപ്ലൈസും പൊലീസും തയാറാകണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമാണ്.
English Summary: Cooking gas cylinders hit the black market; Suppliers under suspicion
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.