21 January 2026, Wednesday

Related news

January 13, 2026
January 12, 2026
January 10, 2026
December 26, 2025
December 24, 2025
November 11, 2025
October 20, 2025
October 2, 2025
September 2, 2025
July 26, 2025

കടലിൽ വിമാനം തകർന്ന് അഞ്ച് യുഎസ് സൈനികർ മ രിച്ചു

Janayugom Webdesk
വാഷിംഗ്ടൺ
November 13, 2023 9:43 am

പരിശീലന ദൗത്യത്തിനിടെ മെഡിറ്ററേനിയൻ കടലിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ച് യുഎസ് സ്പെഷ്യൽ ഓപ്പറേഷൻ സേനാംഗങ്ങൾ മരിച്ചതായി യുഎസ് അധികൃതർ അറിയിച്ചു.

അപകടത്തിനുപിന്നാലെ രക്ഷാപ്രവർത്തനം ആരംഭിച്ചതായും അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായും യുഎസ് യൂറോപ്യൻ കമാൻഡ് പറഞ്ഞു. ഹെലികോപ്റ്ററിലുണ്ടായിരുന്ന സൈനികർ യുഎസ് ആർമിയുടെ പ്രത്യേക ഓപ്പറേഷൻ ഉദ്യോഗസ്ഥരായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഒക്‌ടോബർ 7ന് ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് ശേഷം കിഴക്കൻ മെഡിറ്ററേനിയനിലേക്ക് ഫോർഡ്, ഐസൻഹോവർ എന്നീ രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ സഹിതം സഹായകപ്പലുകളും ഡസൻ കണക്കിന് വിമാനങ്ങളും അമേരിക്ക വിന്യസിച്ചിട്ടുണ്ട്. യുഎസ് യൂറോപ്യൻ കമാൻഡ് ശനിയാഴ്ചയാണ് അപകടം സ്ഥിരീകരിച്ചത്. അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ തിരിച്ചറിഞ്ഞിട്ടില്ല.

Eng­lish Sum­ma­ry: Five US ser­vice­men killed in plane crash at sea

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.