22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 12, 2024
October 30, 2024
October 29, 2024
October 29, 2024
October 23, 2024
October 16, 2024
September 10, 2024
September 8, 2024
July 18, 2024
May 27, 2024

ഇന്ത്യയ്ക്ക് ഭീഷണി: കറാച്ചി തുറമുഖത്ത്  ചൈനീസ് യുദ്ധക്കപ്പലുകള്‍ 

Janayugom Webdesk
ന്യൂഡല്‍ഹി
November 13, 2023 6:47 pm
കറാച്ചി തുറമുഖത്ത് ചൈനീസ് യുദ്ധക്കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍, ഫ്‌ളീറ്റ് സപ്പോർട്ട് ഷിപ്പുകൾ എന്നിവയുടെ സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്.  ചൈനയും പാകിസ്ഥാനും തങ്ങളുടെ ഏറ്റവും വലിയ നാവിക അഭ്യാസം ആരംഭിച്ചതിനെ തുടര്‍ന്നാണ് ചൈനീസ് കപ്പലുകള്‍ കറാച്ചി തുറമുഖത്തെത്തിയതെന്നാണ് വിവരം. സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡീസല്‍ ഇലക്ട്രിക്ക് സബ്മറൈനായ ടൈപ് 039 ഉള്‍പ്പെടെയുള്ളവ  കറാച്ചിയില്‍ നങ്കൂരമിട്ടിട്ടുണ്ട്.
ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സീ ഗാര്‍ഡിയൻ‑3 എന്ന പേരില്‍ ഇരു രാജ്യങ്ങളും നാവികാഭ്യാസം ആരംഭിച്ചത്. നേരത്തെ ചൈന പാകിസ്ഥാൻ നാവിക സേനയ്ക്ക് ടൈപ്-054 എ/പി ഫ്രിഗേറ്റുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക യുദ്ധ സാമഗ്രികള്‍ വില്‍ക്കുകയും ചെയ്തിരുന്നു. കറാച്ചിക്ക് പുറമെ തന്ത്രപ്രധാനമായ ജിബൂട്ടിയിലെ ഫോണ്‍ ഓഫ് ആഫ്രിക്കയില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ വര്‍ഷവും ഇന്ത്യൻ മഹാ സമുദ്ര മേഖലയില്‍ ചൈനീസ് നിരീക്ഷണ കപ്പലുകള്‍ കണ്ടെത്തിയിരുന്നു. ഈ മാസം ചൈനീസ് ഗവേഷണ കപ്പല്‍ ഷി യാൻ 6 ശ്രീലങ്കയിലെ കൊളമ്പിയൻ തീരത്ത് നങ്കൂരമിട്ടിട്ടുമുണ്ട്. ഇന്ത്യൻ സുരക്ഷാ ആശങ്കകളെ വകവയ്ക്കാതെയായിരുന്നു ഇത്. ബംഗാള്‍ ഉള്‍ക്കടല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യൻ മഹാസമുദ്ര മേഖലയെ ചൈന ലക്ഷ്യമിടുന്നതിനെ ഇന്ത്യ എക്കാലവും എതിര്‍ത്തിരുന്നു.
Eng­lish Sum­ma­ry: Chi­nese war­ships at Karachi port
You may also like this video

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.