കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്ക് 33.6 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി എം ബി രാജേഷ്. നേരത്തെ 131.11 കോടി രൂപ സബ്സിഡി ഇനത്തില്‍ നല്‍കിയിട്ടുണ്ട്. ജനകീയ ഹോട്ടലുകള്‍ക്കായി സബ്സിഡി ഇനത്തില്‍ ഇതുവരെ ആകെ 164.71 കോടി രൂപ അനുവദിച്ചു. ഇതോടെ പ്രശ്നം ഏതാണ്ട് പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീ ഹോട്ടലുകളുടെ വെള്ളം, വൈദ്യുതി, സ്ഥലം അല്ലെങ്കില്‍ വാടക എന്നിവ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ട്. ഇതിനുപുറമെ വര്‍ക്കിങ് ഗ്രാന്റ് ഇനത്തില്‍ പ്രതിവര്‍ഷം 30,000 രൂപ നല്കുന്നു. ഇതിന് പുറമെയാണ് സബ്സിഡി അനുവദിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
English Summary: 33.6 crores for janakeeya hotels
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.