5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 3, 2025
January 3, 2025
December 17, 2024
December 2, 2024
December 1, 2024
November 29, 2024
November 28, 2024
November 27, 2024
November 26, 2024
November 26, 2024

കല്‍ക്കരി ഇറക്കുമതി ക്രമക്കേട്: അഡാനിക്കെതിരെ അന്വേഷണത്തിന് ഡിആര്‍ഐ  

Janayugom Webdesk
ന്യൂഡല്‍ഹി
November 17, 2023 9:13 pm
കല്‍ക്കരി ഇറക്കുമതിവില കൂട്ടിക്കാണിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ അഡാനി കമ്പനിക്കെതിരെ അന്വേഷണം പുനരാരംഭിക്കുന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഇതു സംബന്ധിച്ച് സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സിംഗപ്പൂരില്‍ നിന്ന് തെളിവ് ശേഖരിക്കുന്നതിന് അനുമതി തേടിയാണ് ഡിആര്‍ഐ സുപ്രീം കോടതിയിലെത്തിയത്.
2016ല്‍ കല്‍ക്കരി ഇറക്കുമതിയില്‍ കൃത്രിമമായി വിലവര്‍ധിപ്പിച്ചുവെന്ന വിഷയത്തില്‍ ഡിആര്‍ഐ നേരത്തെ അഡാനി കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇന്തോനേഷ്യയില്‍ നിന്ന് കുറഞ്ഞ ചെലവില്‍ ഇറക്കുമതി ചെയ്ത കല്‍ക്കരി ഉപയോഗിച്ച് ഉല്പാദിപ്പിച്ച വൈദ്യുതിക്ക് അഡാനി കമ്പനി കൂടിയ നിരക്ക് ഈടാക്കിയെന്നായിരുന്നു ഡിആര്‍ഐയുടെ കണ്ടെത്തല്‍. വില കൂട്ടി കാണിച്ച് അഡാനി ഗ്ലോബല്‍ പെട്രോളിയം കമ്പനി 2016 മുതല്‍ വന്‍ സാമ്പത്തിക ലാഭം നേടിയെടുത്തു.
ഇറക്കുമതി രേഖകള്‍ ആവശ്യപ്പെട്ട് 2019 ല്‍ ഡിആര്‍ഐ പലതവണ കമ്പനിയെ സമീപിച്ചുവെങ്കിലും ബോംബെ ഹൈക്കോടതിയില്‍ നിന്ന് അഡാനി അനുകൂലവിധി നേടി. പിന്നീട് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും രേഖകള്‍ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ രേഖകള്‍ ലഭിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞ മാസം ഒമ്പതിന് വീണ്ടും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പീക്കുകയായിരുന്നു.
രേഖകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും താമസം നേരിടുമെന്നുമാണ് അഡാനിയുടെ വിശദീകരണം. വിദേശ കമ്പനികളില്‍ നിന്നുള്ള ഇറക്കുമതി രേഖകള്‍ ധനകാര്യ‑ഖനന മന്ത്രാലയം പരിശോധിച്ച് വരികയാണെന്നും കമ്പനി പറയുന്നു. അതേസമയം സാമ്പത്തികത്തട്ടിപ്പ് സംബന്ധിച്ച് രേഖകള്‍ പരിശോധിക്കാന്‍ സിംഗപ്പൂര്‍ കോടതിയുടെയും അനുമതി ആവശ്യമായി വന്നേക്കും.
Eng­lish Sum­ma­ry:  Import of Coal; DRI to inves­ti­gate against Adani
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.