24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
October 30, 2024
October 22, 2024
September 27, 2024
September 18, 2024
September 16, 2024
September 13, 2024
September 11, 2024
September 10, 2024
September 6, 2024

നവകേരള സദസ്; ഇന്ന് നാല് മണ്ഡലങ്ങളില്‍

Janayugom Webdesk
കാസര്‍കോട്
November 19, 2023 8:35 am

കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ നവകേരള സദസുകള്‍ ഇന്ന്. രാവിലെ ഒമ്പത് മണിക്ക് കാസർകോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ ജില്ലയിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രഭാത യോഗം. തുടർന്ന് കാസർകോട് മണ്ഡലം നവകേരള സദസിന് രാവിലെ 11ന് ചെങ്കള പഞ്ചായത്ത് സ്റ്റേഡിയം വേദിയാവും.

ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഉദുമ മണ്ഡലത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്‍ഡറി സ്കൂളിലും കാഞ്ഞങ്ങാട് മണ്ഡലത്തിൽ 4.30ന് ദുർഗ ഹയർ സെക്കന്‍ഡറി സ്കൂളിലും തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ വൈകിട്ട് അഞ്ചിന് കാലിക്കടവ് മൈതാനത്തും നവകേരള സദസ് നടക്കും. 140 മണ്ഡലങ്ങളിലും നടക്കുന്ന സദസുകള്‍ ഡിസംബര്‍ 23 ന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ സമാപിക്കും.

അതേസമയം 2025 നവംബർ ഒന്നോടെ ഒരു അതിദരിദ്ര കുടുംബം പോലുമില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് റവന്യു മന്ത്രി കെ രാജൻ നവകേരള സദസില്‍ പറഞ്ഞു. പൈവളിക­ഗവൺമെന്റ് ഹയർസെക്കന്‍ഡറി സ്കൂളിൽ നടന്ന നവകേരള സദസിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചികയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഏഴു വർഷത്തിനിടെ മൂന്നു ലക്ഷത്തോളം പേർക്ക് പട്ടയം നൽകാൻ സർക്കാരിനു സാധിച്ചതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ മനുഷ്യത്വ മുഖമുള്ള വികസനമാണ് സർക്കാർ ലക്ഷ്യംവയ്ക്കുന്നത്. ഏഴര വർഷത്തോളമായി കേരള ജനതയെ ഒരു ദുരന്തത്തിനും വിട്ടുകൊടുക്കാതെ പുതിയ കാലത്തിനായി തയ്യാറെടുപ്പിച്ച് മുന്നോട്ടു പോവുകയാണ് സർക്കാർ. എല്ലാ മേഖലയിലും വികസനം എന്നതാണ് സർക്കാർ നയം. ഇതിനായി വിവിധ പരിപാടികളുമായി സർക്കാർ മുന്നേറുന്നു. അതിനിടയിൽ വിവാദങ്ങൾക്ക് ചെവി കൊടുക്കാൻ സമയമില്ല. ജനങ്ങളെ കേൾക്കാൻ മന്ത്രിസഭയാകെ എത്തിച്ചേരുന്ന നവകേരള സദസ് കേരളത്തിൽ പുതുചരിത്രം സൃഷ്ടിക്കും.

സംസ്ഥാന വികസനത്തിന് തടയിടാൻ പല മാർഗങ്ങളിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോഴും കേരളം മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രിമാരായ ജി ആർ അനിൽ, പി പ്രസാദ്, ജെ ചിഞ്ചുറാണി, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, വി എൻ വാസവൻ, സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, എം ബി രാജേഷ്, ഡോ. ആർ ബിന്ദു, വീണാ ജോർജ്, വി അബ്ദുറഹ്‌മാൻ, എംഎൽഎമാരായ ഇ ചന്ദ്രശേഖരൻ, സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ, എം വി ഗോവിന്ദൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ, കേരള തുളു അക്കാദമി ചെയർമാൻ കെ ആർ ജയാനന്ദ, സംഘാടക സമിതി വൈസ് ചെയർമാൻമാരായ ബി വി രാജൻ, രഘുദേവ്, കൺവീനര്‍ ആര്‍ഡിഒ അതുൽ സ്വാമിനാഥ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സുബ്ബണ്ണ ആൾവ(പുത്തിഗെ), കെ ജയന്തി(പൈവളിക), എസ് ഭാരതി(വോർക്കാടി), സുന്ദരി ആർ ഷെട്ടി(മീഞ്ച), ലവീന മൊന്തേറൊ(മഞ്ചേശ്വരം), മുൻ മന്ത്രി ഇ പി ജയരാജൻ, മുൻ പാർലമെന്റ് അംഗങ്ങളായ പി കെ ശ്രീമതി, പി കരുണാകരൻ, എന്നിവരും സന്നിഹിതരായി. ചീഫ് സെക്രട്ടറി ഡോ. വി വേണു സ്വാഗതവും ജില്ലാ കളക്ടർ കെ ഇമ്പശേഖർ നന്ദിയും പറഞ്ഞു.

ആഡംബരം പരിശോധിക്കാൻ ക്ഷണിച്ച് മുഖ്യമന്ത്രി

നവകേരള സദസിനായുള്ള ബസ് യാത്രയുടെ വീഡിയോ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കുവച്ചതോടെ പൊളിഞ്ഞത് മാധ്യമങ്ങളുടെ വ്യാജ പ്രചരണങ്ങൾ. ബസിലെ ആഡംബരം പരിശോധിക്കാൻ മാധ്യമപ്രവർത്തകരെ ക്ഷണിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന വേദിയിലെ പ്രസംഗം. ഇതാണോ നവകേരള സദസിനുള്ള ആഡംബര ബസ്, ഇതാണോ കറങ്ങുന്ന കസേരയും ലിഫ്റ്റും ഉള്ള ഒന്നരക്കോടിയുടെ അത്യാഡംബര ബസ്-എന്ന് മുഖ്യമന്ത്രി ചോദിച്ചു. കാസർകോട് ഗസ്റ്റ് ഹൗസിൽ നിന്നാണ് ഞങ്ങൾ ആദ്യമായി ബസിൽ കയറിയതെന്നും എത്ര പരിശോധിച്ചിട്ടും ബസിന്റെ ആഡംബരം മനസിലായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: navak­er­ala sadas updation
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.