ആര്യാടൻ ഷൗക്കത്ത് വിഷയത്തിൽ നടപടി വേണ്ടെന്ന് കെപിസിസി. കടുത്ത നടപടി ഇപ്പോൾ വേണ്ടെന്നും തീരുമാനം കൂടിയാലോചനകൾക്ക് ശേഷമാകാം എന്നുമാണ് കെപിസിസി യോഗത്തിന്റെ തീരുമാനം. വിദേശത്തുള്ള വി ഡി സതീശൻ മടങ്ങിവന്ന ശേഷമായിരിക്കും കൂടിയാലോചന. ഷൗക്കത്തിന്റെ ഖേദപ്രകടനം സ്വീകരിച്ച് നടപടികൾ അവസാനിപ്പിക്കാനാണ് കെപിസിസി നീക്കം. അതേസമയം കടുത്ത നടപടി വേണമെന്ന നിലപാടിലാണ് മലപ്പുറം ഡിസിസി.
അച്ചടക്ക സമിതി റിപ്പോർട്ടിലും കടുത്ത നടപടിക്ക് ശുപാർശ ഇല്ലെന്നാണ് വിവരം. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി പരിഗണിച്ചാണ് തീരുമാനം.
English Summary: KPCC no strict action against Aryadan Shaukat
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.