23 December 2025, Tuesday

Related news

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 22, 2025
December 22, 2025
December 22, 2025

വ്യവസായ രംഗത്ത് കേരളം വന്‍ കുതിച്ചുചാട്ടം നടത്തിയതായി മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 20, 2023 5:59 pm

സംസ്ഥാനത്ത് ഐടി രംഗത്ത് അഭൂതപൂര്‍വ്വമായ വളര്‍ച്ചയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍.നവകേരള സദസിനോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലിയിലെ കല്യാശേരി മണ്ഡലത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തില്‍ ഐടി പാര്‍ക്കുകളുടെ എണ്ണം വര്‍ധിക്കുകയാണ് എന്നും പുതിയ പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 

വ്യവസായിക രംഗത്ത് കേരളം വന്‍ കുതിച്ചു ചാട്ടം നടത്തിയെന്നും ‚കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പയ്യന്നൂർ മണ്ഡലം നവകേരള സദസ്സ്;20 കൗണ്ടറുകൾ 2554 പരാതികൾ പയ്യന്നൂർ മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ 20 കൗണ്ടറുകളിലായി 2554 പരാതികൾ സ്വീകരിച്ചു. പരാതി നൽകാനെത്തിയവർക്ക് ആവശ്യമായ നിർദേശങ്ങളും ടോക്കണും നൽകാൻ പ്രത്യേകം ഹെൽപ് ഡസ്ക് കൗണ്ടറും ഉണ്ടായിരുന്നു.

ഭിന്നശേഷിയുള്ളവർക്കും മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും മുൻഗണന നൽകിയാണ് കൗണ്ടറുകൾ സജ്ജീകരിച്ചത്. രാവിലെ എട്ട് മണി മുതൽ പരാതികൾ സ്വീകരിച്ചു. സദസ്സിന് ശേഷവും പരാതികൾ സ്വീകരിച്ചു. ആക്ഷേപങ്ങൾക്ക് ഇടയില്ലാത്ത തരത്തിൽ കൗണ്ടറുകളിൽ നിന്നും സേവനങ്ങൾ ലഭ്യമാക്കി.

Eng­lish Summary:
The Chief Min­is­ter said that Ker­ala has made a huge leap in the industry

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.