കരുവന്നൂർ സർവീസ് ബാങ്കിൽ സേവിംഗ്സ് ബാങ്ക് നിക്ഷേപകർക്ക് അക്കൗണ്ടുകളിൽ നിന്ന് 50,000 രൂപ വരെ പിൻവലിക്കാനുള്ള നടപടികൾ തുടങ്ങി. ആദ്യദിനത്തിൽ 389 നിക്ഷേപകർ 4.49 കോടി രൂപ പിൻവലിച്ചു. തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് മാപ്രാണം, പൊറത്തിശ്ശേരി ബ്രാഞ്ചുകളിൽ ടോക്കൺ സമ്പ്രദായം എർപ്പെടുത്തി. അതേ സമയം നവംബർ ഒന്ന് മുതൽ ആരംഭിച്ച ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂർത്തീകരിച്ച നിക്ഷേപകർക്ക് പിൻവലിക്കാനുള്ള വ്യവസ്ഥ അനുസരിച്ച് 1156 പേർ 4.63 പേർക്ക് 4.63 കോടി രൂപ നൽകിക്കഴിഞ്ഞതായി ബാങ്ക് അധിക്യതർ അറിയിച്ചു. 1106 പേർ 5.93 കോടി രൂപയുടെ സ്ഥിരം നിക്ഷേപം കാലാവധി നീട്ടി പുതുക്കിയിട്ടുണ്ട്. 45 പേർ 4. 39 ലക്ഷം രൂപ പുതിയ നിക്ഷേപം നടത്തിയിട്ടുണ്ട്.
നവംബർ 2, 3 തീയതികളിൽ നടന്ന അദാലത്തിൽ 295 പേരാണ് ഹാജരായത്. 78 പേർ 51.97 ലക്ഷം രൂപ കുടിശ്ശിക ഇനത്തിൽ അടച്ചു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇത് വരെ 3.42 കോടി രൂപ കുടിശ്ശിക വായ്പ തിരിച്ചടച്ചിട്ടുണ്ട്. പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി ബാങ്കിന്റെ സിഇഒ ആയി കേരള ബാങ്കിൽ നിന്നുള്ള അസിസ്റ്റന്റ് ജനറൽ മാനേജർ കെ ആർ രാജേഷ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ചുമതലയെടുത്തിട്ടുണ്ട്.
English Summary: Karuvannur Service Cooperative Bank Revival Package: Savings Bank Depositors Withdraw Rs 4.49 Crore On Day One
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.