23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024

അധ്യാപകൻ ശിക്ഷയായി സിറ്റ് അപ് ചെയ്യിപ്പിച്ചു; നാലാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരി ച്ചു

Janayugom Webdesk
ഒഡിഷ
November 22, 2023 7:24 pm

നിർബന്ധിച്ച് സിറ്റ് അപ് ചെയ്യിപ്പിച്ച നാലാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഒഡിഷയിലെ ജയ്പൂർ ജില്ലയിൽ അധ്യാപകൻ വിദ്യാര്‍ഥിയെ നിര്‍ബധിച്ച് സിറ്റ് അപ് ചെയ്യിപ്പിച്ചത്. സൂര്യ നാരായണൻ നോഡൽ അപ്പർ പ്രൈമറി സ്കൂളിലെ വിദ്യാർഥി രുദ്ര നാരായൺ(10) സേഥിലാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് ക്ലാസ് നടന്നുകൊണ്ടിരിക്കെ രുദ്ര നാല് സഹപാഠികൾക്കൊപ്പം സ്കൂൾ കളിക്കുന്നത് അധ്യാപകന്‍ കണ്ടത്. തുടർന്നാണ് ക്ലാസിലിരിക്കാത്തതിന്റെ ശിക്ഷയായി സിറ്റ്അപ് ചെയ്യാൻ അധ്യാപികന്‍ നിർബന്ധിച്ചത്. തുടര്‍ന്നാണ് കുട്ടി കുഴഞ്ഞുവീണത്.

അധ്യാപകനും വിവരമറിഞ്ഞ് എത്തിയ കുട്ടിയുടെ രക്ഷിതാക്കളും കൂടിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് രസൽപൂർ ബ്ലോക്ക് എജ്യൂക്കേഷൻഓഫിസർ നിലംപർ മിശ്ര പറഞ്ഞു. 

Eng­lish Summary:The teacher made him sit up as pun­ish­ment; 4th class stu­dent col­lapsed and died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.