19 December 2025, Friday

Related news

December 17, 2025
December 16, 2025
December 16, 2025
December 15, 2025
December 14, 2025
December 13, 2025
December 11, 2025
December 10, 2025
December 10, 2025
December 10, 2025

ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ സഹായി പിടിയില്‍

Janayugom Webdesk
ലഖ്നൗ
November 23, 2023 8:51 am

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ അടുത്ത അനുയായിയെ പിടികൂടി യുപി പൊലീസ്. തലയ്ക്ക് അമ്പതിനായിരം രൂപ വില പറഞ്ഞിരുന്ന മുഹമ്മദ് നഫീസ് അഥവാ നഫീസ് ബിര്‍യാണി എന്ന ഗുണ്ടാനേതാവാണ് പിടിയിലായത്. പൊലീസും ഗുണ്ടാസംഘങ്ങളുമായി നടന്ന ശക്തമായ വെടിവെയ്പ്പിന് ശേഷമാണ് ബുധനാഴ്ച രാത്രി ഇയാളെ പിടികൂടിയതെന്ന് പ്രയാഗ്രാജ് പൊലീസ് വ്യക്തമാക്കി. 

പൊലീസ് പരിശോധനയ്ക്കിടെ ബാരിക്കേഡ് തകര്‍ത്ത് ഒരു വാഹനം കടന്നു പോവുകയും പൊലീസിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. നവാബ്ഗഞ്ച് പൊലീസ് സ്റ്റേഷന്റെ അനാപൂര്‍ ഔട്ട് പോസ്റ്റിലായിരുന്നു സംഭവം. തിരിച്ചു പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ അക്രമികളില്‍ ഒരാള്‍ക്ക് കാലില്‍ വെടിയേല്‍ക്കുകയും കൂടെയുണ്ടായിരുന്നയാള്‍ രക്ഷപ്പെടുകയും ചെയ്തു.

ഉമേഷ് പാല്‍ വധകേസിലെ പ്രധാന പ്രതിയാണ് ഇയാള്‍. ചോദ്യം ചെയ്യലിനിടയിലാണ് ഇയാള്‍ ആതിഖ് അഹമ്മദിന്റെ സഹായിയാണെന്ന് പൊലീസിന് വ്യക്തമായത്. ബിഎസ്പി എംഎല്‍എ രാജു പാലിന്റെ കൊലപാതകകേസില്‍ പ്രധാന സാക്ഷിയായിരുന്നു ഉമേഷ് പാല്‍. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിനെയും അയാളുടെ സഹോദരന്‍ അഷ്‌റഫിനെയും മാധ്യമപ്രവര്‍ത്തകരാണെന്ന പറഞ്ഞെത്തിയ ക്രിമിനല്‍ സംഘം വെടിവെച്ച് കൊന്നിരുന്നു.

Eng­lish Summary:Gang leader Atiq Ahmed’s aide arrested
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.