കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുകയാണ്. ഗൗരീശപട്ടം മുറിഞ്ഞപാലം, കണ്ണമ്മൂല എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സമാനമായ സ്ഥിതിയാണ് നിലനിൽക്കുന്നത്, വീടുകളിൽ ഒറ്റപ്പെട്ടുപോയവരെ ചെറിയ ബോട്ടുകളിൽ എത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.
ഫയർഫോഴ്സും പൊലീസും രംഗത്തുണ്ട്. കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിൽ താഴത്തെ നിലയിൽ വെള്ളം കയറിയത് തുടർന്ന് പ്രവർത്തനം നിലച്ചു. തൊട്ടടുത്ത ഇടവഴികളിൽ എല്ലാം വെള്ളം പൊങ്ങിയിട്ടുണ്ട്. ശ്രീകാര്യത്ത് മഴയിൽ മതിലിടിഞ്ഞ് വീണ് വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ചെമ്പഴന്തി എസ് എൻ കോളേജിൽ സമീപവും വീടിന്മേൽ മതിലിടിഞ്ഞ് വീണിട്ടുണ്ട്. ആമിഴഞ്ചാൻ തോടിന് സമീപമുള്ള പ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറി മാത്രമല്ല ചെളി വെള്ളവും വീടുകളിലേക്ക് കയറി ഗൃഹോപകരണങ്ങൾ മിക്കതും കേടുപറ്റി.
English Summary:heavy rain; Waterlogging in many parts of Thiruvananthapuram city
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.