രാജ്യത്തെ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി പുതിയ മണ്ഡല പുനര്‍ നിര്‍ണയ സമിതി രൂപീകരിക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ച് സുപ്രീം കോടതി.പട്ടിക വര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാൻ പശ്ചിമ ബംഗാളില്‍ ഒരു അധിക സീറ്റ് രൂപീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. അനുച്ഛേദം 332, 333 എന്നിവ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ അതിർത്തി നിർണയ നിയമം, 2002 ഉപയോഗിക്കാനും കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.
പശ്ചിമബംഗാള്‍, സിക്കിം നിയമസഭകളില്‍ പട്ടിക വര്‍ഗങ്ങള്‍ക്ക് ആനുപാതിക പ്രാതിനിധ്യം വേണമെന്ന പൊതു താല്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. 2026 സെൻസസ് വരെ അതിര്‍ത്തി നിര്‍ണയ കമ്മിഷൻ രൂപീകരിക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം കോടതി തള്ളി. പട്ടിക വര്‍ഗ വിഭാഗമായി അംഗീകരിച്ച തമാങ്, ലിമ്പൂ വിഭാഗങ്ങള്‍ക്ക് ആനുപാതിക പ്രാതിനിധ്യം വേണമെന്നും കോടതി നിരീക്ഷിച്ചു. 2018ല്‍ ഈ രണ്ട് വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കാൻ സിക്കിം നിയമസഭ സീറ്റ് 32ല്‍ നിന്ന് 40 ആയി ഉയര്‍ത്തിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും കോടതി പറഞ്ഞു.
English Summary: Constituency re-determination committee should be constituted
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.