7 January 2026, Wednesday

Related news

January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 4, 2026

മാധ്യമങ്ങളില്‍ പേര് വരാന്‍ എന്തും വിളിച്ചുപറയുന്ന നിലവാരത്തിലേക്ക് പ്രതിപക്ഷ നേതാവ് അധപതിച്ചതായി വിജയരാഘവന്‍

Janayugom Webdesk
തിരുവനന്തപുരം
November 26, 2023 1:21 pm

മാധ്യമങ്ങളില്‍ പേര് വരാന്‍ എന്തും വിളിച്ചു പറയുന്ന നിലവാരത്തിലേക്ക് കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് അധപതിച്ചുവെന്ന് എല്‍ഡിഎഫ് മുന്‍ കണ്‍വീനറും, സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗവുമായ വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. വി ഡി സതീശന്‍ നത്തിയ ക്രിമിനല്‍ പരാമര്‍ശം അതിന്‍റെ ഭാഗമാണ്.നവകേരള സദസ് ആരംഭിച്ചതു മുതല്‍ അപവാദപ്രചചാരണങ്ങളുടെ കുത്തൊഴുക്കാണ്. 

രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങള്‍ നവകേരള സദസിനെ എതിരേല്‍ക്കുമ്പോള്‍ അതില്‍ വിഷയമുള്ളവര്‍ക്ക് കരഞ്ഞു തീര്‍ക്കുക മാത്രമേ വഴിയുളളു. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് കൂത്തു പറമ്പില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടതുപക്ഷവിരുദ്ധ അന്തരീക്ഷം കേരളത്തിൽ സൃഷ്‌ടിക്കാനാണ്‌ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുന്നത്‌. കറുത്ത കാറിൽ യാത്രചെയ്യുന്ന പിണറായിക്ക്‌ കറുപ്പിനോട്‌ വിരോധമാണെന്നാണ്‌ ഒരു മാധ്യമം പറയുന്നത്‌.

സ്‌കൂളിന്‌ മുന്നിലൂടെ പോയപ്പോൾ കുട്ടികൾ കൈവീശിയതും മഹാ അപരാധമായി ചിത്രീകരിച്ചു. യുഡിഎഫിന്റെയും വലതുപക്ഷ മാധ്യമങ്ങളുടെയും നിലപാട്‌ ജനതാൽപര്യത്തിനും കേരളതാൽപര്യത്തിനും എതിരാണ്‌. സതീശനും സുധാകരനുമെല്ലാം നരേന്ദ്ര മോദിക്കുവേണ്ടി വാദിക്കുകയാണിപ്പോൾ. പണം ചോദിക്കാത്തതുകൊണ്ടാണ്‌ നൽകാത്തതെന്ന കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ പരാമർശം പച്ചക്കള്ളമാണെന്നും എ വിജയരാഘവൻ പറഞ്ഞു

Eng­lish Summary
Vija­yaragha­van said that the oppo­si­tion leader has degrad­ed to the lev­el of shout­ing any­thing to get his name in the media

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.