ഗുജറാത്തിൽ മിന്നലേറ്റ് 20 പേർ മരിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഉണ്ടായ അപകടത്തിലാണ് മരണം. മിന്നലേറ്റ് ചിലയിടങ്ങളിൽ കന്നുകാലികളും ചത്തിട്ടുണ്ട്.
ശക്തമായ മഴയിൽ വ്യാപകമായ കൃഷിനാശവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ കണക്കനുസരിച്ച് ഗുജറാത്തിലെ 251 താലൂക്കുകളിൽ 220 എണ്ണത്തിലും ഞായറാഴ്‌ച പത്ത് മണിക്കൂറിനിടെ 50 മില്ലീമീറ്റർ വരെ മഴ ചെയ്‌തു.
വടക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള സൗരാഷ്‌ട്ര- കച്ച് മേഖലകളിലും ചുഴലിക്കാറ്റ് രൂപപ്പെട്ടതാണ് മഴയ്‌ക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
English Summary: 20 dead in lightning strikes amid unseasonal rainfall
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.