11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 9, 2025
March 5, 2025
March 2, 2025
March 2, 2025
March 1, 2025
February 26, 2025
February 20, 2025
February 1, 2025
January 29, 2025
January 27, 2025

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കരുത്: ബിനോയ് വിശ്വം

Janayugom Webdesk
കല്പറ്റ
November 27, 2023 11:25 pm

രാഷ്ട്രീയ എതിരാളി ആരെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം. ഇന്ത്യ സഖ്യത്തിന്റെ നിലനില്‍പ്പിന് കോണ്‍ഗ്രസ് രാഷ്ട്രീയ വിശാലത കാണിക്കണമെന്നും സഖ്യത്തിന്റെ കെട്ടുറപ്പിന് രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കല്പറ്റയില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫിസിന്റെ (എംഎന്‍ സ്മാരകം) പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ മത്സരിക്കേണ്ടത് ഉത്തരേന്ത്യയിലാണ്. രാജ്യത്തിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് ഉത്തരേന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ അധ്യക്ഷത വഹിച്ചു. ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളായ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എംപി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലന്‍, ഇ എസ് ബിജി മോള്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി ഇ ജെ ബാബു സ്വാഗതവും, സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി ടൗണില്‍ പ്രകടനവും നടന്നു.

Eng­lish Summary:Rahul Gand­hi should not con­test in Ker­ala: Binoy Vishwam

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.