26 December 2025, Friday

Related news

July 5, 2025
June 28, 2025
June 15, 2025
May 22, 2025
April 22, 2025
March 2, 2025
December 11, 2024
October 25, 2024
September 11, 2024
August 15, 2024

ഓയൂരിന് അടുത്ത് മറ്റൊരിടത്തും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നു

Janayugom Webdesk
കൊല്ലം
November 28, 2023 10:02 am

അബിഗേലിനെ തട്ടിക്കൊണ്ടുപോയ ഓട്ടുമലയിൽനിന്ന് 10 കിലോമീറ്റർ അകലെ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാനും ശ്രമം നടന്നിരുന്നതായി വിവരം. സംഘംമുക്ക് താന്നിവിള പനയ്ക്കൽ ജംഗ്ഷനിൽ സൈനികനായ ആര്‍ ബിജുവിന്റെയും ചിത്രയുടെയും ചൈത്രം വീട്ടിലാണ് ശ്രമം ഉണ്ടായത്.

രാവിലെ 8.30ന് വീട്ടിനകത്തുനിന്നിരുന്ന 12 വയസ്സുള്ള മകൾ സിറ്റൗട്ടിലേക്ക് എത്തിയപ്പോഴാണ് വീടിന് മുന്നിൽ ചുരിദാർ ധരിച്ച ഒരു സ്ത്രീ മുഖം മറച്ചു നിൽക്കുന്നതു കണ്ടത്. ആരാണെന്നു ചോദിച്ചപ്പോൾ പെട്ടെന്നു ഗേറ്റ് കടന്ന് ഒ‍ാടി സമീപത്ത് ബൈക്കിൽ കാത്തുനിന്ന ആളുമായി കടന്നു കളഞ്ഞു. സംഭവം സംബന്ധിച്ചു കുട്ടിയുടെ അമ്മ വൈകിട്ട് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് ഒരു മണിക്കൂറിനു ശേഷമാണ് ഒ‍ായൂരിൽ അബിഗേലിനെ തട്ടിക്കൊണ്ടുപോയത്. രണ്ടര വയസുള്ള ഇളയ മകനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം എത്തിയതെന്നാണ് കരുതുന്നതെന്നും ഇവര്‍ പറയുന്നു.

Eng­lish Sum­ma­ry: there was attempt to kidanap anoth­er child in kollam
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 26, 2025
December 25, 2025
December 25, 2025
December 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.