20 December 2024, Friday
KSFE Galaxy Chits Banner 2

Related news

November 27, 2024
September 18, 2024
June 5, 2024
May 24, 2024
February 28, 2024
February 21, 2024
January 24, 2024
January 18, 2024
November 28, 2023
November 22, 2023

പുതുതലമുറ ബിടെക്, എംടെക് കോഴ്‌സുകള്‍ ആരംഭിക്കും; മന്ത്രിസഭാ തീരുമാനങ്ങൾ

Janayugom Webdesk
മലപ്പുറം
November 28, 2023 1:35 pm

പുതുതലമുറ ബിടെക്, എംടെക് കോഴ്‌സുകള്‍ ആരംഭിക്കാന്‍ ഇന്ന് തിരൂരില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.തിരുവനന്തപുരം, പാലക്കാട് തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജുകളില്‍ പുതുതലമുറ ബിടെക്, എംടെക് കോഴ്‌സുകളിലാണ് കോഴ്‌സുകള്‍ ആരംഭിക്കുക.

എംടെക് കോഴ്സുകൾ

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ്: സ്ട്രക്ച്ചറൽ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ ), പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജ്: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആന്റ് ഡാറ്റാ സയൻസ്, ഇൻറർനെറ്റ് ഓഫ് തിങ്സ് , തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജ്:റോബോട്ടിക്സ് ആന്റ് ഓട്ടോമേഷൻ, എൻജിനീയറിങ് ഡിസൈൻ എന്നിങ്ങനെയാണ് പുതിയ കോഴ്സുകൾ അനുവദിക്കുക. 18 വീതം സീറ്റുകളാണ് ഓരോ വിഭാഗത്തിലും എം ടെക്കിന് ഉണ്ടാവുക.

ബിടെക് കോഴ്സുകൾ

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് :ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ ), തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ്: സൈബർ ഫിസിക്കൽ സിസ്റ്റം, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ ) എന്നിവ അനുവദിക്കും.

ബി.ടെക് വിഭാഗത്തിൽ ഓരോ വിഭാഗത്തിലും 60 സീറ്റുകൾ വീതമാണ് ഉണ്ടാവുക. നിലവിലുള്ള അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് അധിക കോഴ്സുകൾ ആരംഭിക്കുന്നത്.

എച്ച്എസ്എ ഇംഗ്ലീഷ് താൽക്കാലിക തസ്തികകൾ

സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് ഹൈസ്കൂളുകളിൽ 639 താൽക്കാലിക എച്ച്എസ്എ ഇംഗ്ലീഷ് തസ്തികകൾ സൃഷ്ടിക്കും. 3, 4 ഡിവിഷനുകൾ ഉള്ള ഹൈസ്കൂളുകളിൽ തസ്തിക സൃഷ്ടിച്ച് ദിവസ വേതന / കരാർ അടിസ്ഥാനത്തിലാവും നിയമനം. ഹൈക്കോടതി റിട്ട് പെറ്റീഷന് മേൽ പുറപ്പെടുവിച്ച വിധി ന്യായം നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടം എന്ന നിലയ്ക്കാണിത്.

തസ്തിക

കണ്ണൂർ കാരക്കുണ്ട് ഡോൺബോസ്കോ സ്പീച്ച് ആന്റ് ഹിയറിങ് ഹയർ സെക്കൻഡറി സ്കൂളിൽ 2014 — 15 വർഷം അനുവദിച്ച കൊമേഴ്സ് ബാച്ചിലേക്ക് പുതിയ 6 തസ്തികകൾ അനുവദിക്കും. എച്ച് എസ് എസ് റ്റി ജൂനിയർ വിഭാഗത്തിൽ ഇംഗ്ലീഷ് , മലയാ ളം ആന്റ് കോമേഴ്സ് വിഭാഗങ്ങളിലായി മൂന്നു തസ്തികൾ അനുവദിക്കും.

എച്ച് എസ് എസ് റ്റി വിഭാഗത്തിൽ കൊമേഴ്സ്, ഇക്കണോമിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിലും മൂന്ന് തസ്തികകൾ സൃഷ്ടിക്കും.

പുതുതായി സൃഷ്ടിക്കുന്ന തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ സ്പെഷ്യൽ ട്രെയിനിങ് ഉള്ള അധ്യാപകരെ നിയമിക്കുന്ന നടപടി സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.

തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം

തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് 100 രൂപ വാർഷിക പാട്ട നിരക്കിൽ 99 വർഷത്തേക്ക് വ്യവസ്ഥകൾക്ക് വിധേയമായി സ്ഥലം പാട്ടത്തിന് നൽകും. കതിരൂർ പുല്ല്യോട്ട് 7.9 ഏക്കർ ഏക്കർ ഭൂമിയാണ് നൽകുക.

നിയന്ത്രണങ്ങൾ പിൻവലിക്കും

ആലപ്പുഴ കുട്ടനാട് താലൂക്ക് കൈനകരി വടക്ക് വില്ലേജിൽ ഭൂമിയുടെ ക്രയവിക്രയവും പോക്ക് വരവും നിരോധിച്ചു പുറപ്പെടുവിച്ച ഉത്തരവിലെ നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചു. ക്രമക്കേട് നടന്നിട്ടില്ലെന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.

Eng­lish Sum­ma­ry: btech cours­es new­ge­na­ra­tion, cab­i­net decisions
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.