25 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 20, 2024
September 29, 2024
September 6, 2024
August 29, 2024
August 27, 2024
August 23, 2024
July 19, 2024
July 18, 2024
May 13, 2024
May 6, 2024

ശീതയുദ്ധകാലതന്ത്രങ്ങളുടെ ശിൽപി; അമേരിക്കന്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും നൊബേല്‍ സമ്മാന ജേതാവുമായ ഹെന്‍റി കിസിന്‍ജര്‍ അന്തരിച്ചു

Janayugom Webdesk
വാഷിങ്ടണ്‍
November 30, 2023 3:20 pm

പാരീസ് ഉടമ്പടിക്ക് രൂപം നല്‍കുന്നതിന് ചുക്കാന്‍പിടിച്ച അമേരിക്കയുടെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹെന്‍റി കിസിന്‍ജര്‍ (100) അന്തരിച്ചു. ബുധനാഴ്ച സ്വവസതിയിലായിരുന്നു അന്ത്യം. നൊബേല്‍ സമ്മാന ജേതാവുകൂടിയായ ഹെന്‍റി വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ച പാരീസ് ഉടമ്പടി രൂപം നല്‍കുന്നതിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയാണ്.

നയതന്ത്രജ്ഞന്‍, രാഷ്ട്രീയക്കാരന്‍, രാഷ്ട്രീയ തത്വചിന്തകന്‍ എന്നിങ്ങനെ വിവിധ തലങ്ങളിൽ സുപ്രധാന സംഭാവനകൾ നൽകിയ കിസിന്‍ജര്‍, അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശിൽപിയെന്നാണ് അറിയപ്പെടുന്നത്. 1969 മുതല്‍ 1977 വരെയായിരുന്നു ഓദ്യോഗിക പ്രവര്‍ത്തനകാലം. വിയറ്റ്നാം യുദ്ധം മുതല്‍ ബംഗ്ലാദേശിന്‍റെ വിമോചനയുദ്ധം വരെ എല്ലായിടത്തും കിസിൻജറിന് പങ്കുണ്ടായിരുന്നു. രണ്ട് അമേരിക്കന്‍ പ്രസിഡന്‍റുമാരുടെ കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായി ഹെന്‍റി കിസിന്‍ജര്‍ പ്രവര്‍ത്തിച്ചിരുന്നു.
1973ലാണ് അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്നത്. 

Eng­lish Sum­ma­ry: For­mer US Sec­re­tary of State and Nobel lau­re­ate Hen­ry Kissinger has passed away

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.