1 January 2026, Thursday

Related news

December 19, 2025
August 1, 2025
July 20, 2025
January 29, 2025
December 7, 2023
December 1, 2023
February 15, 2023
January 20, 2023

ഒരു പുഷ്പം മാത്രമെന്‍.…. വിവാഹ വാര്‍ഷിക സമ്മാനമായി ഭര്‍ത്താവ് നല്‍കിയ പൂവ് കണ്ട് ഞെട്ടി ഭാര്യ

സുനില്‍ കെ കുമാരന്‍ 
നെടുങ്കണ്ടം
December 1, 2023 9:21 am

വിവാഹ വാര്‍ഷികത്തിന് പ്രിയതമയ്ക്ക് ഭര്‍ത്താവ് നല്‍കിയത് ആറടി ഉയരവും രണ്ടര അടി വ്യാസവുമുള്ള റോസാപ്പൂവ്. ഇത് വെറും പൂവല്ല. ഇരുമ്പ് തകിടില്‍ നിര്‍മ്മിച്ച ഈ പൂവിന് 50 കിലോയിലധികം ഭാരവും ഉണ്ട്. രാമക്കല്‍മേട് കാറ്റാടിപ്പാടം സ്വദേശി പ്രിയഭവനത്തില്‍ പ്രിന്‍സ് ഭൂവനചന്ദ്രനാണ് 15ാം വാര്‍ഷികദിനത്തില്‍ ഭാര്യ ആര്‍ രജിമോള്‍ക്ക് എടുത്താല്‍ പൊങ്ങാത്ത വലിയ റോസാപ്പൂവ് നല്‍കി ഞെട്ടിച്ചത്.

വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പ് നടത്തുന്ന മെക്കാനിക്ക് കൂടിയാണ് പ്രിന്‍സ്. ഭാര്യ അറിയാതെ രണ്ട് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് പൂവ് നിര്‍മ്മിച്ചത്. വിവിധ സ്‌കൂള്‍ക്കായി കാറ്റാടി, ഹെലിക്കോപ്റ്റര്‍, വന്ദേഭാരതം ട്രയിൻ, കപ്പല്‍, വിമാനം, ട്രെയിന്‍, ഫുഡ്‌ബോള്‍ ലോകകപ്പ് എന്നിവ നിര്‍മ്മിച്ചതിലൂടെ കലാം വേള്‍ഡ് റിക്കോര്‍ഡ്, ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്, ഏഷ്യന്‍ ബുക്കോഫ് റിക്കോര്‍ഡ് എന്നിവ നേട്ടം കൈവരിച്ച വ്യക്തിയാണ് പ്രിന്‍സ്. ഉടുമ്പന്‍ചോല വില്ലേജ് എക്‌സ്‌റ്റെന്‍ഷന്‍ ഓഫീസറായി രജിമോള്‍. മക്കള്‍ : ഭുവനചന്ദന പ്രിന്‍സ്, പ്രപഞ്ച് പ്രിന്‍സ്.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.