ആലപ്പുഴയില്‍ മൂന്ന് വയസുകാരായ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ജീവനൊടുക്കി. എടത്വ തലവടിയിലാണ് സംഭവം. സുനി (33)– സൗമ്യ(31) ദമ്പതികളാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ മക്കളായ ആദിയെയും ആദിലിനെയും കൊലപ്പെടുത്തിയ ശേഷമാണ് ഇരുവരും ജീവനൊടുക്കിയത്. രാവിലെ ആയിട്ടും വീട് തുറക്കാതെ വന്നതോടെ അയല്‍വാസികള്‍ സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസെത്തി വീട് തുറന്നപ്പോള്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും മക്കളെ മുറിയില്‍ കൊല്ലപ്പെട്ട നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാകാം മരണകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. എടത്വ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയയ്ക്കും. ഭാര്യ സുമി വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നു. ക്യാന്‍സര്‍ രോഗം ബാധിച്ചതിനെത്തുടര്‍ന്ന് നാട്ടിലെത്തിയതിനുപിന്നാലെ തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ ചികിത്സ നടത്തിവരികയായിരുന്നു സൗമ്യ.
English Summary: A couple committed suicide by killing their twins in Alappuzha
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.