24 December 2025, Wednesday

Related news

December 20, 2025
December 15, 2025
December 14, 2025
November 29, 2025
November 27, 2025
November 26, 2025
November 24, 2025
November 22, 2025
November 22, 2025
November 17, 2025

ചൈനയില്‍ ശ്വാസകോശ രോഗം വര്‍ധിക്കുന്നു; യാത്ര വിലക്ക് ഏർപ്പെടുത്തണമെന്ന് യുഎസ് സെനറ്റർമാർ

Janayugom Webdesk
വാഷിങ്ടണ്‍
December 2, 2023 3:52 pm

ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ അമേരിക്കയ്ക്കക്കും ചൈനയ്ക്കും ഇടയില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍. മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള അഞ്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ബെഡന്‍ ഭരണകൂടത്തിന് കത്തെഴുതിയത്.

സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയിലെ മുതിര്‍ന്ന റിപ്പബ്ലിക്കന്‍ അംഗമായ റൂബിയോ, ജെ ഡി വാന്‍സ്, റിക്ക് സ്‌കോട്ട്, ടോമി ട്യൂബര്‍വില്ലെ, മൈക്ക് ബ്രൗണ്‍ എന്നീ അഞ്ച് സെനറ്റര്‍മാരാണ് പ്രസിഡന്റിന് കത്തയച്ചത്. ചൈനയില്‍ പടരുന്ന അസുഖത്തെ കുറിച്ച് കൂടുതല്‍ അറിയുന്നത് വരെ അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയില്‍ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കത്തില്‍ ആവശ്യം. പുതിയ രോഗത്തെ കുറിച്ചുള്ള ആശങ്കകളും സെനറ്റര്‍മാര്‍ പങ്കുവെച്ചിട്ടുണ്ട്. യാത്രാ നിയന്ത്രണം കൊണ്ടുവരുന്നതോടെ മരണങ്ങളില്‍നിന്നും ലോക്ക്ഡൗണില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനാകുമെന്ന് കത്തില്‍ പറയുന്നു. 

Eng­lish Summary:Lung dis­ease on the rise in Chi­na; US sen­a­tors call for trav­el ban
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.