4 March 2026, Wednesday

Related news

February 27, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 13, 2026
February 11, 2026
February 5, 2026
January 31, 2026
January 26, 2026

മിഷോങ് കരയിലേക്ക് ; തമിഴ്നാട്ടില്‍ കനത്തമഴയ്ക്ക് സാധ്യത 

Janayugom Webdesk
ചെന്നൈ
December 2, 2023 9:52 pm
ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക്പടിഞ്ഞാറന്‍ ഭാഗത്ത് രൂപപ്പെട്ട മിഷോങ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതോടെ തമിഴ്നാടിന്റെ വടക്കന്‍ തീരദേശ ജില്ലകളിലും സമീപപ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത. തമിഴ്നാട്ടിൽ ചെന്നൈക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് കരതൊട്ടേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിലാണ് ചുഴലിക്കാറ്റ് കരയിലേക്കെത്തുക.
ചെന്നൈ അടക്കമുള്ള ജില്ലകളെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചേക്കും. ചെന്നൈ ഉൾപ്പെടെ നാല് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തമിഴ്നാട് സർക്കാർ നാളെ അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയിലും ജാഗ്രത നിർദ്ദേശമുണ്ട്.  പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡിഷയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
കേരളത്തില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പ്രത്യേക മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കില്ല.
Eng­lish Sum­ma­ry: Cyclone Michaung: heavy rains likely
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.