22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 24, 2024
August 13, 2024
August 8, 2024
March 13, 2024
February 14, 2024
February 9, 2024
January 5, 2024
December 28, 2023
December 3, 2023
October 21, 2023

പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ വന്‍ ഇടിവ്

Janayugom Webdesk
ന്യൂഡല്‍ഹി
December 3, 2023 10:30 pm

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍— സെപ്റ്റംബര്‍ മാസത്തില്‍ കെയ്മൻ, സൈപ്രസ് ദ്വീപുകളില്‍ നിന്നുള്ള പ്രത്യക്ഷ വിദേശ നിക്ഷേപം കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. കെയ്മൻ ദ്വീപുകളില്‍ നിന്നുള്ള നിക്ഷേപം 75 ശതമാനവും സൈപ്രസ് ദ്വീപുകളില്‍ നിന്നുള്ള നിക്ഷേപം 95 ശതമാനവും കുറഞ്ഞു.

അതേസമയം രാജ്യത്തെ പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ 24 ശതമാനം ഇടിവാണ് ഈ കാലയളവില്‍ ഉണ്ടായിട്ടുള്ളത്. നിലവില്‍ 2048 കോടി യുഎസ് ഡോളറാണ് രാജ്യത്തെ വിദേശ നിക്ഷേപം. കെയ്മൻ ദ്വീപുകളില്‍ നിന്നുള്ള വിദേശ നിക്ഷേപം 58.2 കോടിയില്‍ നിന്നും 14.5 കോടിയായും സൈപ്രസ് ദ്വീപുകളില്‍ നിന്നുള്ള നിക്ഷേപം 76.4 കോടിയില്‍ നിന്നും 3.5 കോടിയായും ചുരുങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇരു ദ്വീപുകളില്‍ നിന്നുമുള്ള നിക്ഷേപം കുറഞ്ഞതിന്റെ കാരണം പരിശോധിക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. യുഎസ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ഉയര്‍ന്ന പണപ്പെരുപ്പം, കിഴക്കൻ യൂറോപ്പിലെയും പടിഞ്ഞാറൻ ഏഷ്യയിലെയും ഭൗമ‑രാഷ്ട്രീയ സ്ഥിതിഗതികള്‍ എന്നിവയാണ് വിദേശ നിക്ഷേപം കുറയാൻ കാരണമെന്നാണ് വിലയിരുത്തല്‍.

അതേസമയം സൈപ്രസില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്കുള്ള വിദേശ നിക്ഷേപം വലിയ രീതിയില്‍ കുറയുന്നതായി ഡോലൈറ്റ് ഇന്ത്യ വ്യക്തമാക്കി. ഈ വര്‍ഷം ഒക്ടോബറില്‍ കെയ്മൻ ദ്വീപിനെ എഫ്എടിഎഎഫ് ഗ്രേലിസ്റ്റില്‍ നിന്നും ഒഴിവാക്കിയതായും ഇത് ഭാവിയില്‍ നിക്ഷേപം വര്‍ധിപ്പിച്ചേക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Eng­lish Sum­ma­ry: A sharp decline in for­eign direct investment

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.