21 May 2024, Tuesday

Related news

May 20, 2024
May 19, 2024
May 19, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 8, 2024
May 5, 2024
May 5, 2024

മുണ്ടും ഷര്‍ട്ടും ധരിച്ചെത്തി; കോലിയുടെ റസ്റ്റോറന്റില്‍ നിന്നും പുറത്താക്കി

Janayugom Webdesk
മുംബൈ
December 4, 2023 10:58 pm

മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ റസ്റ്റോറന്റില്‍ നിന്നും പുറത്താക്കിയെന്ന ആരോപണവുമായി തമിഴ്‌നാട് സ്വദേശി. മുണ്ടുടുത്തതിനാല്‍ ജുഹുവിലെ വൺ എട്ട് കമ്യൂൺ എന്ന റസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാകുകയായിരുന്നു. ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിലാണ് പ്രവേശനം നിഷേധിച്ചതെന്ന് യുവാവ് പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ 10 ലക്ഷത്തോളം ആളുകളാണ് ഇതുവരെ കണ്ടത്. സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചത്. മുംബൈയിൽ എത്തിയതിനുപിന്നാലെതന്നെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലെത്തി ചെക്കിൻ ചെയ്തുവെന്നും പിന്നാലെ തന്നെ വൺ8 കമ്യൂൺ റസ്റ്റോറന്റിലേക്കു പോകുകയായിരുന്നുവെന്നുമാണ് വീഡിയോയിൽ പറയുന്നത്. എ­ന്നാൽ പ്രവേശന കവാടത്തിൽവച്ചുതന്നെ ജീവനക്കാർ ഇയാളെ തടഞ്ഞു. ഡ്രസ് കോഡ് കാരണമാണെന്ന് വ്യക്തമാക്കിയെന്നാണ് അവകാശവാദം.

Eng­lish Summary:He came dressed in a shirt and a shirt; He was fired from Kohli’s restaurant
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.