18 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 18, 2024
October 14, 2024
October 7, 2024
September 11, 2024
September 6, 2024
August 19, 2024
April 21, 2024
December 5, 2023
August 27, 2023
June 17, 2023

മുന്നാം തവണയും സുരക്ഷിത നഗരമായി കൊല്‍ക്കത്ത

Janayugom Webdesk
ന്യൂഡല്‍ഹി
December 5, 2023 10:05 pm

ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി മൂന്നാം തവണയും കൊല്‍ക്കത്ത. കുറഞ്ഞ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യയിലെ മെട്രോപൊളിറ്റിന്‍ നഗരമെന്ന ഖ്യാതി ഇത്തവണയും കൊല്‍ക്കത്ത സ്വന്തമാക്കി. 2022‑ല്‍ ഓരോ ഒരുലക്ഷം പേരില്‍ ആകെ 86.5 കേസുകളാണ് ഗുരുതര കുറ്റകൃത്യങ്ങളായി കൊല്‍ക്കത്തയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) കണക്കുകള്‍ വ്യക്തമാക്കുന്നു. 

20 ലക്ഷത്തിലധികം ജനസംഖ്യയുള്ള 19 നഗരങ്ങളെ താരതമ്യപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. 2021ല്‍ ഓരോ ഒരു ലക്ഷം പേരില്‍ 103.4 കേസുകളായിരുന്നു കൊല്‍ക്കത്തയില്‍ രേഖപ്പെടുത്തിയത്. പൂനെ (280.7), ഹൈദരാബാദ് (299.2) എന്നീ നഗരങ്ങളാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത്. 

ഒരു ലക്ഷം ജനസംഖ്യയില്‍ കൊല്‍ക്കത്തയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് 27.1 ആണ്, കോയമ്പത്തൂര്‍ (12.9), ചെന്നൈ (17.1) എന്നിവയെക്കാള്‍ കൂടുതലാണിത്. കേസുകളുടെ എണ്ണം 2021‑ല്‍ 1,783 ല്‍ നിന്ന് 2022‑ല്‍ 1,890 ആയി ഉയര്‍ന്നു. നഗരത്തില്‍ ഈ വര്‍ഷം 34 കൊലപാതക കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷം ഇത് 45 ആയിരുന്നു. 2021ലും 2022ലും കൊല്‍ക്കത്തയില്‍ 11 ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

Eng­lish Summary:Kolkata is the safest city for the third time
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.