24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 3, 2024
October 24, 2024
October 23, 2024
September 9, 2024
July 21, 2024
June 5, 2024
June 4, 2024
June 3, 2024
May 28, 2024

മിഷോങ് ചുഴലിക്കാറ്റ്; ചെന്നൈയിൽ 17 മരണം

Janayugom Webdesk
അമരാവതി
December 5, 2023 11:04 pm

മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാതീരത്ത് കരതൊട്ടു. ഉച്ചയ്ക്ക് 12.30നും 2.30നു ഇടയില്‍ നെല്ലൂരിനും മച്ചിലിപട്ടണത്തിനുമിടയില്‍ ബാപട്‍ലക്കു സമീപമാണ് ചുഴലിക്കാറ്റ് കരതൊട്ടത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നെല്ലൂരില്‍ കനത്ത നാശനഷ്ടമുണ്ടായി. ആന്ധ്രാപ്രദേശിൽ കനത്ത മഴ തുടരുകയാണ്. അടുത്ത മൂന്നു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. എട്ട് ജില്ലകളിൽ റെഡ് അലർട്ട് നല്‍കിയിട്ടുണ്ട്. തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബാപട്‌ല, കൃഷ്ണ, വെസ്റ്റ് ഗോദാവരി, കൊനസീമ, കാക്കിനാഡ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. 10,000ത്തിലേറെ പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 51 വിമാനങ്ങളും 100ലേറെ ട്രെയിനുകളും റദ്ദാക്കി. വിസാഗ്, തിരുപ്പതി, വിജയവാഡ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. വിശാഖപട്ടണത്തില്‍ നിന്നും വിജയവാഡയിലേക്കുള്ള പ്രത്യേക ട്രെയിൻ ഒഴികെയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലുണ്ടായ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 17 ആയി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കാറുകള്‍ ഒഴുകിപ്പോകുകയും മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. കനത്ത മഴയത്തുടര്‍ന്ന് പലയിടങ്ങളിലും വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ താറുമാറായി. കുടിവെള്ളത്തിനായി ജനങ്ങള്‍ വലയുന്നതായാണ് റിപ്പോര്‍ട്ട്.

ചെന്നൈ വിമാനത്താവളം അടച്ചുപൂട്ടിയതോടെ 300 വിമാനങ്ങള്‍ റദ്ദാക്കി. 1,500 ഓളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. 236 ദുരിതാശ്വാസ ക്യാമ്പുകളിലായി 9,600 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിട്ടി, സംസ്ഥാന ഏജൻസികള്‍, അഗ്നി രക്ഷാ സേന എന്നിവരെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിലും പുതുച്ചേരിയിലും ഒഡിഷയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഒഡിഷ തീരത്തെത്തുന്ന ചുഴലിക്കാറ്റ് ഗജപതി, ഗൻജാം, പുരി, ജഗത്സിങ്പൂര്‍ എന്നീ മേഖലകളില്‍ 35–45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ ഇന്നും മഴ കുറയും. സംസ്ഥാനത്ത് എവിടെയും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.

Eng­lish Summary:Cyclone michaung; 17 dead in Chennai
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.