22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 16, 2024
November 16, 2024
November 12, 2024
October 20, 2024
September 27, 2024
September 21, 2024
September 13, 2024
August 29, 2024
August 24, 2024

കാസര്‍കോടും എറണാകുളത്തുമുള്ള സ്കൂളുകള്‍ക്ക് നാളെ അവധി

Janayugom Webdesk
തിരുവനന്തപുരം
December 7, 2023 9:28 pm

കാസർകോടും എറണാകുളത്തുമുള്ള സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് കാസര്‍കോടുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷനാണ് അവധി പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇറക്കിയത്. കാസർകോട് വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള സ്കൂളുകൾക്കായിരിക്കും അവധിയെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ അറിയിച്ചിട്ടുണ്ട്. അതേസമയം നാളെ എറണാകുളം ജില്ലയിലും വിവിധ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നവകേരള സദസ് പ്രമാണിച്ചാണ് ഇവിടെ വിവിധ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്കാണ് നാളെ അവധിയുള്ളത്. എറണാകുളം ജില്ലാ കളക്ടറാണ് കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചത്. നവ കേരള സദസ് നടക്കുന്ന സാഹചര്യത്തിൽ ഗതാഗതക്കുരുക്കിൻന്‍റെ സാധ്യത കണക്കിലെടുത്താണ് എറണാകുളം ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. വിദ്യാർഥികൾക്കുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് ജില്ലാ കളക്ടറുടെ വിശദീകരണം. നഷ്ടമാകുന്ന പ്രവര്‍ത്തി ദിനത്തിന് പകരം മറ്റൊരു ദിവസം ക്ലാസ് നടത്താനും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. 

Eng­lish Sum­ma­ry: Schools in Kosarkod and Ernaku­lam will have a hol­i­day tomorrow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.