22 January 2026, Thursday

Related news

December 30, 2025
December 27, 2025
December 1, 2025
December 1, 2025
November 27, 2025
October 27, 2025
October 18, 2025
July 18, 2025
May 31, 2025
May 23, 2025

കാലാവസ്ഥാ വ്യതിയാനം: രാജ്യത്തെ 12 നഗരങ്ങള്‍ വെള്ളത്തിനടിയിലാകും

Janayugom Webdesk
ന്യൂഡല്‍ഹി
December 7, 2023 10:01 pm

രാജ്യത്തെ 12ഓളം നഗരങ്ങളില്‍ മൂന്നടിയില്‍ കൂടുതല്‍ ജലം ഉയരാൻ സാധ്യതയെന്ന് പഠനം. ഇന്ത്യയില്‍ സമുദ്രനിരപ്പ് ഉയരാനും തീരദേശ മേഖലയില്‍ നാശനഷ്ടമുണ്ടാകാനും സാധ്യതയെന്നും പോട്സ്ഡൈം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്ട് റിസര്‍ച്ച് ആന്റ് ക്ലൈമറ്റ് അനലറ്റിക്സ് പഠനം വ്യക്തമാക്കുന്നു.
ഭൂമധ്യ രേഖയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഇതെന്നും ഉയര്‍ന്ന അക്ഷാംശരേഖയിലുള്ള രാജ്യങ്ങളെക്കാള്‍ ഇന്ത്യ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കടല്‍വെള്ളം കരയിലേക്ക് കയറുന്നത് കൃഷി നാശത്തിനും ശുദ്ധജല ഗുണനിലവാരം കുറയ്ക്കാനും കാരണമാകുമെന്നും ജലത്തിലൂടെ പടരുന്ന രോഗങ്ങള്‍ വര്‍ധിച്ചേക്കുമെന്നും പഠനത്തില്‍ പറയുന്നു.

2021ലെ ഐപിസിസി റിപ്പോര്‍ട്ടില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 12 തീരദേശ നഗരങ്ങള്‍ മുങ്ങിയേക്കുമെന്ന് പരാമര്‍ശിച്ചിരുന്നു. മുംബൈ, ചെന്നൈ, കൊച്ചി, വിശാഖപട്ടണം ഉള്‍പ്പെടെ നഗരങ്ങള്‍ മൂന്നടിയിലേറെ വെള്ളത്തിലാകുമെന്നും ഐപിസിസി മുന്നറിയിപ്പ് നല്‍കുന്നു. ഇത് നിരവധി പേര്‍ വീടുപേക്ഷിച്ച് പോകുന്നതിന് കാരണമാകും. സമുദ്രനിരപ്പ് ഉയരുന്നതും കര ഒലിച്ചു പോകുന്നതും മൂലം 1500 ചതുരശ്ര കിലോമീറ്റര്‍ ഭുമി 2050ഓടെ നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബിഹാര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മഴമൂലമുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അനധികൃത കുടിയേറ്റം, ആസൂത്രണത്തിലെ പിഴവുകള്‍ എന്നിവ ആഘാതം വര്‍ധിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തമിഴ‌്നാട്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം ചുഴലിക്കാറ്റ് മാത്രമല്ലെന്നും ഇത്തരത്തില്‍ ഉണ്ടായതാണെന്നും ജൂലൈയില്‍ ഡല്‍ഹിയിലുണ്ടായ വെള്ളപ്പൊക്കം അനധികൃത കൈയേറ്റങ്ങള്‍ മൂലമാണെന്നും നദീതടങ്ങളിലെ ഖനനം, നിര്‍മ്മാണം എന്നിവ ആഘാതം വര്‍ധിപ്പിച്ചതായും കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

310 ജില്ലകള്‍ അപകടമേഖലയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളാല്‍ ഏറ്റവും അപകടസാധ്യതയുള്ളത് 310 ജില്ലകളിലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള 48 ജില്ലകളുമായി ഉത്തർപ്രദേശ് പട്ടികയിൽ ഒന്നാമതാണെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ലോക‌്സഭയിൽ രേഖാമൂലം അറിയിച്ചു. ഇതിൽ 22 ജില്ലകൾ ‘വളരെ ഉയർന്നതും’ 26 ജില്ലകള്‍ ഏറെ ദുർബലവുമാണെന്നും മറുപടിയില്‍ പറയുന്നു.

Eng­lish Sum­ma­ry: Cli­mate change: 12 cities of the coun­try will be under water

you may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.