21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 19, 2025
April 4, 2025
April 1, 2025
March 16, 2025
March 11, 2025
February 19, 2025
February 19, 2025
February 10, 2025
February 2, 2025

വിദ്യാഭ്യാസ പരിഷ്കരണം: ലൈംഗീക വിദ്യാഭ്യാസം അടുത്ത വര്‍ഷം മുതല്‍

സരിത കൃഷ്ണന്‍
നിലമ്പൂർ
December 10, 2023 8:51 pm

സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി അടുത്ത അധ്യായന വർഷം മുതൽ ലൈംഗിക വിദ്യാഭ്യാസം കൂടി ഉൾപ്പെടുത്തും.
സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിൽ പോക്സോ നിയമങ്ങൾ അടക്കമുള്ള പാഠഭാഗങ്ങളും ഉൾപ്പെടുത്തും. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളിലാണ് അടുത്തവർഷം മുതൽ ലൈംഗിക വിദ്യാഭ്യാസം കൂടി ഉൾപ്പെടുത്തുന്നത്. 

പോക്സോ നിയമത്തിന്റെ പല വശങ്ങൾ, ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവ തമ്മിലെ വ്യത്യാസം തുടങ്ങി വിശദമായി തന്നെ പാഠങ്ങൾ ക്രമീകരിക്കും. പ്രായപരിധി നിശ്ചയിച്ച് പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഞ്ചാം ക്ലാസ് മുതൽ പാഠങ്ങൾ ഉൾപ്പെടുത്തുന്നത്. നാലാം തരം വരെയുള്ള കുട്ടികളുടെ രക്ഷകർത്താക്കൾക്ക് ബോധവൽക്കരണം നൽകും. പ്രത്യേക ക്ലാസുകളും കൈപ്പുസ്തകങ്ങളും മുഖേനയാകും മാതാപിതാക്കൾക്ക് ബോധവൽക്കരണം നൽകുക. 

വരും വർഷങ്ങളിൽ എട്ടു മുതൽ 10 വരെ ക്ലാസുകളിലെ ജീവശാസ്ത്രപുസ്തകങ്ങളിൽ കൂടി ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നുണ്ട്. സ്കൂൾ കുട്ടികളെ പോക്സോ നിയമം പഠിപ്പിക്കണമെന്ന് ഒരു വർഷം മുമ്പ് ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാർ അനുകൂല നിലപാട് കോടതിയെ അറിയിക്കുകയും ചെയ്തു. 

Eng­lish Sum­ma­ry: Edu­ca­tion reform: Sex edu­ca­tion from next year

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.