21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2023
December 15, 2023
December 14, 2023
December 11, 2023
December 10, 2023
December 8, 2023
December 8, 2023
December 7, 2023
November 28, 2023
November 22, 2023

ഐഎഫ്എഫ്‌കെ: ഇന്ന് 67 ചിത്രങ്ങൾ

Janayugom Webdesk
തിരുവനന്തപുരം
December 11, 2023 8:41 am

വില്യം ഫ്രീഡ്കിന്റെ അമേരിക്കൻ അമാനുഷിക ഹൊറർ ചിത്രം എക്സോർസിസ്റ്റ്, സങ്കീർണ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന മെക്സിക്കൻ സംവിധായിക ലീല അവിലെസിന്റെ ടോട്ടം ഉൾപ്പടെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മിഡ്നൈറ്റ് സ്ക്രീനിങ് വിഭാ​ഗത്തിൽ പ്രദർശനത്തിനെത്തുന്ന ആദ്യ ചിത്രമാണ് ദി എക്സോർസിസ്റ്റ്. മുത്തച്ഛന്റെ വീട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തുന്ന പെൺകുട്ടി നേരിടേണ്ടിവന്ന അപ്രതീക്ഷിത സംഭവങ്ങളുടെ അനാവരണമാണ് ടോട്ടം. വിവിധ രാജ്യങ്ങളിലായി ഒമ്പത് ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രം മെക്സിക്കയുടെ ഓസ്കാർ പ്രതീക്ഷയാണ്.

അഡുര ഓണാഷൈലിന്റെ ഗേൾ, പലസ്തീൻ ചിത്രം ഡി ഗ്രേഡ്, ജർമ്മൻ ചിത്രം ക്രസന്റോ, ദി ഇല്ല്യൂമിനേഷൻ, അർജന്റീനിയൻ ചിത്രം ദി ഡെലിക്വൊൻസ്, മോൾഡോവാൻ ചിത്രം തണ്ടേഴ്സ്, ദി റാപ്ച്ചർ, ക്രിസ്റ്റോഫ് സനൂസിയുടെ ദി സ്പൈറൽ തുടങ്ങി 25 ചിത്രങ്ങളുടെ മേളയിലെ ആദ്യ പ്രദർശനമാണ് ഇന്ന് നടക്കുക. വൃദ്ധനെ വിവാഹം ചെയ്യേണ്ടി വരുന്ന യുവതിയുടെ അതിജീവനം പ്രമേയമാക്കിയ പോളിഷ് ചിത്രം ദി പെസന്റ്സ്, ലിത്വാനിയൻ സംവിധായിക മരിയ കവ്തരാത്സെയുടെ സ്ലോ, ഫിൻലൻഡ് ചിത്രം ഫാളൻ ലീവ്‌സ്, ജർമ്മൻ സംവിധായകനായ ഇൽക്കർ കറ്റാക്ക്‌ ഒരുക്കിയ ദി ടീച്ചേർസ് ലോഞ്ച്, ടർക്കിഷ് ചിത്രം എബൗട്ട് ഡ്രൈ ഗ്രാസസ്, അറബിക് ചിത്രം ഹാങിങ് ​ഗാർഡൻസ്, ബെൽജിയൻ സംവിധായകൻ ബലോജി ഒരുക്കിയ ഒമെൻ ഉൾപ്പടെ 42 ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദർശനവും ഇന്ന് ഉണ്ടാകും.

വിഘ്നേഷ് പി ശശിധരന്റെ ഷെഹറാസാദ, വി ശരത്കുമാർ ചിത്രം നീലമുടി, സമാധാനമുള്ള മരണം കാംക്ഷിക്കുന്ന യുവാവിന്റെ കഥപറയുന്ന സതീഷ് ബാബുസേനൻ — സന്തോഷ് ബാബുസേനൻ ചിത്രം ആനന്ദ് മൊണാലിസ മരണവും കാത്ത്, കമലിന്റെ പെരുമഴക്കാലം, അടൂർ ഗോപാലകൃഷ്ണൻ ഒരുക്കിയ വിധേയൻ, സിദ്ദിഖ് — ലാൽ കൂട്ടുകെട്ടിൽ പിറന്ന റാം ജി റാവു സ്പീക്കിങ് എന്നീ ചിത്രങ്ങളും ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതാനഗെയുടെ ഇന്ത്യൻ ചിത്രം പാരഡൈയ്സും പ്രദർശിപ്പിക്കും. ഓ ബേബി, അദൃശ്യ ജാലകങ്ങൾ, ആപ്പിൾ ചെടികൾ, ദായം തുടങ്ങിയ മലയാള സിനിമകളുടെ പുനഃപ്രദർശനവും ഉണ്ടാകും.

എംടിക്കും മധുവിനും ആദരവേകി എക്സിബിഷന്‍ നവതിയുടെ നിറവിലെത്തിയ എംടിക്കും മധുവിനും ആദരവേകി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന എക്സിബിഷന്‍ സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്തു. മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്തായിരുന്നു ഉദ്ഘാടന ചടങ്ങ്. ചടങ്ങില്‍ മധുവിന്റെ മകൾ ഉമ ജെ നായര്‍, ബോസ് കൃഷ്ണമാചാരി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി അജോയ്, എക്‌സിബിഷന്‍ സബ് കമ്മിറ്റി ചെയര്‍മാന്‍ എസ് പി ദീപക് എന്നിവര്‍ പങ്കെടുത്തു.

ഡെലിക്വന്റ്സിന്റെ ആദ്യ പ്രദർശനം ജോലി ചെയ്യുന്ന ബാങ്കിൽ മോഷണം നടത്തുന്ന ജീവനക്കാരന്റെ കഥ പറയുന്ന അർജന്റീനൻ ചിത്രം ഡെലിക്വന്റ്സിന്റെ ആദ്യ പ്രദർശനം ഇന്ന്. റോഡ്രിഗോ മോറേനോയാണ് അർജന്റീനയുടെ ഓസ്കാർ പ്രതീക്ഷയായ ചിത്രത്തിന്റെ സംവിധായകൻ. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രം രാത്രി എട്ട് മണിക്ക് നിളയിലാണ്‌ പ്രദർശിപ്പിക്കുക.

Eng­lish Sum­ma­ry: IFFK: 67 films today
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.