ഹമാസിന്റെ പേര് പറഞ്ഞ് ഗാസയിലെ മുഴുവന്‍ പലസ്തീനികളെയും കൂട്ടത്തോടെ ശിക്ഷിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജിലാവ്റോവ്. ദോഹ ഫോറത്തില്‍ ഓണ്‍ലൈനില്‍ പങ്കെടുത്ത ലാവ്റോവ് പലസ്തീനിലെ നിലവിലെ സാഹചര്യം അന്താരാഷ്ട്ര സമൂഹം വിലയിരുത്തണമെന്നും അവശ്യപ്പെട്ടു.
ഇസ്രയേലില്‍ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല എന്നും അദ്ദേഹം വ്യക്തമാക്കി. ദശാബ്ദങ്ങളായി ഗാസയില്‍ തുടരുന്ന ഉപരോധവും ഇസ്രയേലുമായി അതിര്‍ത്തിപങ്കിട്ടുകൊണ്ട് സ്വന്തമായി ഒരു രാഷ്ട്രമെന്ന് ദശാബ്ദങ്ങളായി പലസ്തീനികള്‍ക്ക് നല്‍കിയ പൊള്ളയായ വാഗ്ദാങ്ങളുമൊക്കെയാണ് അതിന് കാരണമെന്നും ലാവ്റോയ് അഭിപ്രായപ്പെട്ടു. ഗാസയില്‍ വെടിനിര്‍ത്തലിനുള്ള യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ പ്രമേയംവീറ്റോ ചെയ്ത യുഎസ് നടപടിയേയും റഷ്യ അപലപിച്ചു
English Summary:
Russian Foreign Minister says mass punishment of Palestinians is unacceptable
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.