22 December 2025, Monday

Related news

December 22, 2025
December 21, 2025
December 21, 2025
December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 17, 2025
December 16, 2025
December 16, 2025

മകൻ ഒളിച്ചോടിയതിന് അമ്മയെ ന ഗ്നയാക്കി കെട്ടിയിട്ട് മർദിച്ചു; പെൺകുട്ടിയുടെ വീട്ടുകാര്‍ അറസ്റ്റില്‍

Janayugom Webdesk
ബംഗളുരു
December 11, 2023 3:39 pm

സ്ത്രീയെ വീട്ടിൽ നിന്ന് വലിച്ചിറക്കി നഗ്നയാക്കി തൂണിൽ കെട്ടിയിട്ട് മർദിച്ചു. കർണാടകയിലാണ് സംഭവം. മകനോടൊപ്പം ഒളിച്ചോടിയ പെൺകുട്ടിയുടെ കുടുംബമാണ് ആക്രമണത്തിന് പിന്നിൽ. ഏഴുപേരെ അറസ്റ്റ് ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ബെലഗാവിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. സ്ത്രീയുടെ മകൻ ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. മകൾ ഒളിച്ചോടിയെന്ന വാർത്തയറിഞ്ഞ് പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിലെത്തി. യുവാവിന്റെ അമ്മയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് നഗ്നയാക്കുകയും തൂണിൽ കെട്ടിയിട്ട് മർദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവാവിന്റെ അമ്മയെ പ്രദേശിക ആശുപത്രിയിൽ ചികിത്സയിൽ ചികിത്സയിലാണ്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. മനുഷ്യത്വരഹിതമായ സംഭവമാണ് നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ഹീനമായ പ്രവൃത്തികൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:Her son stripped her naked and beat her for run­ning away; The girl’s fam­i­ly was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.