ഇന്ത്യയുടെ പരീക്ഷാപരിശീലന കേന്ദ്രമായറിയപ്പെടുന്ന രാജസ്ഥാനിലെ കോട്ടയില്‍ നടപ്പാക്കിയ ഹെല്‍പ് ഡസ്കുകളില്‍ രണ്ടുമാസത്തിനിടെ ലഭിച്ചത് 373 പരാതികള്‍. മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹ ത്യ ചെയ്യുന്ന പ്രവണത വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഹെല്‍പ് ഡസ്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
വിദ്യാർത്ഥികളുടെ സമ്മർദം കുറയ്ക്കാൻ ഒരുമാസത്തേക്ക് പരീക്ഷകൾ ഒഴിവാക്കിയിരുന്നു. പ്രശസ്ത മോട്ടിവേഷനൽ സ്പീക്കർമാർ വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിലായി ലഭിച്ച 373 പരാതികളിൽ 35 എണ്ണം മാനസിക സമ്മർദം, വിഷാദം എന്നിവയുമായി ബന്ധപ്പെട്ടവയാണ്. മറ്റ് പരാതികൾ കൂടുതലും ഫീസ് റീഫണ്ട്, ഹോസ്റ്റൽ മെസിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം, സമൂഹമാധ്യമ പോസ്റ്റുകൾ, ഇഷ്ടപ്പെടാത്ത ഫോൺ കോളുകൾ എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് വിദ്യാർത്ഥികളുടെ ഡെസ്കിന്റെ ചുമതലയുള്ള ഠാക്കൂർ പറഞ്ഞു.
ഈ വർഷം ഇതുവരെ 26 ആത്മഹ ത്യ കേസുകളാണ് കോട്ടയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോച്ചിങ് വിദ്യാർത്ഥികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി ന്യൂ മെഡിക്കൽ കോളജ് ആശുപത്രിയിൽ സെപ്തംബർ 10 ന് സൈക്കോളജിക്കൽ കൗൺസിലിങ് സെന്റർ പ്രവർത്തനക്ഷമമാക്കിയിരുന്നു. പ്രതിവർഷം രണ്ടുലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് മെഡിക്കൽ/എൻജിനീയറിങ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കാൻ കോട്ടയിലെത്തുന്നത്.
English Summary:Kota suicide: 373 complaints received in two months
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.