18 December 2024, Wednesday
KSFE Galaxy Chits Banner 2

ലക്ഷദ്വീപില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് മലയാളത്തെ അകറ്റാന്‍ നീക്കം

Janayugom Webdesk
December 13, 2023 10:46 am

ലക്ഷദ്വീപില്‍ നിന്ന് മലയാളം മീഡിയം ഒഴിവാക്കാന്‍ നീക്കം. കേരളത്തിന്റെ എന്‍സിഇആര്‍ടിക്ക് പകരം സിബിഎസ്ഇ സിലിബസ് നടപ്പാക്കാനാണ് തീരുമാനം. അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലായിരിക്കും വിദ്യാര്‍ത്ഥികള്‍ പഠിക്കുക. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ പുറത്തുവിട്ട ഉത്തരവിലാണ് ഇക്കാര്യമുള്ളത്.

മലയാളം കരിക്കുലത്തിൽ പഠിപ്പിക്കുന്ന സ്കൂളുകൾക്കാണ് നിർദ്ദേശം. ഒന്നാം ക്ലാസ് മുതൽ പ്രവേശനം ഇനി സിബിഎസ്ഇ പ്രകാരമായിരിക്കുമെന്നാണ് ഉത്തരവിലുളളത്. നിലവിൽ 9,10 ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നവരെ ഇതിൽ നിന്നും ഒഴിവാക്കി. ഇവര്‍ക്ക് മലയാളം മീഡിയത്തില്‍ തുടരാമെന്നും ഉത്തരവില്‍ പറയുന്നു. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാണ് ഇതെന്നാണ് അധികൃതരുടെ വാദം.

Eng­lish Sum­ma­ry: It has been decid­ed to imple­ment CBSE syl­labus instead of NCERT of Kerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.