29 December 2025, Monday

Related news

December 15, 2025
December 14, 2025
December 3, 2025
December 3, 2025
November 25, 2025
November 21, 2025
November 17, 2025
November 4, 2025
October 20, 2025
October 5, 2025

ഗവര്‍ണര്‍ക്കെതിരെ സമരത്തിനില്ലെന്ന് ചെന്നിത്തല

Janayugom Webdesk
തിരുവനന്തപുരം
December 14, 2023 8:27 pm

ഗവർണർക്കെതിരെ സമരം നടത്തുന്ന കാര്യം കോണ്‍ഗ്രസ് ആലോചിച്ചിട്ടില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറെ തടഞ്ഞപ്പോള്‍ ഗത്യന്തരമില്ലാതെ പ്രാണരക്ഷാർത്ഥമാകും അദ്ദേഹം പുറത്തിറങ്ങിയതെന്നും ചെന്നിത്തല പറഞ്ഞു. സര്‍വകലാശാലയിലേക്ക് ഗവര്‍ണര്‍ നല്‍കിയ പട്ടികയില്‍ യുഡിഎഫ് നേതാക്കളുടെ പേര് ഉള്‍പ്പെട്ടത് എങ്ങനെയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെപിസിസി ഓഫിസിൽ നിന്നോ ഔദ്യോഗികമായോ ശുപാർശ നൽകിയിട്ടില്ലെന്നും അവർ തങ്ങളുടെ പ്രതിനിധികളല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപി പട്ടികയിൽ ഉൾപ്പെട്ട യുഡിഎഫുകാർ രാജിവയ്ക്കുമോയെന്ന ചോദ്യത്തോട് ചെന്നിത്തല പ്രതികരിച്ചില്ല.

ആരെ കരിങ്കൊടി കാണിക്കണമെന്ന് തങ്ങൾ തീരുമാനിച്ചോളാമെന്നും ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു. തങ്ങളുടെ സമരം സർക്കാരിനെതിരാണെന്നും അതിനാലാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതെന്നും ചെന്നിത്തല ന്യായീകരിച്ചു.

Eng­lish Sum­ma­ry: No strike against the gov­er­nor; Chennithala
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.