18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 14, 2024
November 10, 2024
October 30, 2024
October 26, 2024
October 23, 2024
October 18, 2024
October 7, 2024
October 7, 2024
October 2, 2024

തോട്ടപ്പള്ളിയിൽ മണൽ നീക്കത്തിന് ഒരു സ്വകാര്യ കമ്പനിക്കും അനുമതി നൽകിയിട്ടില്ല: മുഖ്യമന്ത്രി

Janayugom Webdesk
കായംകുളം / ആലപ്പുഴ 
December 16, 2023 12:30 pm

ആലപ്പുഴ തോട്ടപ്പള്ളിയില്‍ ഒരു സ്വകാര്യ കമ്പനിക്കും മണല്‍ ഖനനത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഖനനം പൊതുമേഖലയിൽ മാത്രമേ പാടുള്ളു എന്ന ഉറച്ച നിലപാടാണ് ഇടതുപക്ഷ സർക്കാരിനുള്ളത്. തോട്ടപ്പള്ളി സ്പില്‍വേയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതിന് 2012 ല്‍ യുഡിഎഫ് ഭരണകാലത്താണ് ആദ്യം അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മണല്‍ അടിഞ്ഞുകൂടുന്നത് വെള്ളത്തിന്‍റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നത് മൂലം കുട്ടനാട്ടില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത് കണക്കിലെടുത്തായിരുന്നു അനുമതി നല്‍കിയത്. മണല്‍ നീക്കം ചെയ്തില്ലെങ്കില്‍ കുട്ടനാട്ടില്‍ വന്‍തോതില്‍ പ്രളയഭീഷണിയുണ്ടാകുമെന്ന ചെന്നൈ ഐഐടി യുടെ പഠനത്തിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ഉത്തരവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

updat­ing.….

Eng­lish Sum­ma­ry; No pri­vate com­pa­ny has been giv­en per­mis­sion to move sand in Thot­ta­pal­ly: Chief Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.