21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

September 9, 2024
July 9, 2024
June 16, 2024
April 2, 2024
April 1, 2024
March 20, 2024
December 26, 2023
December 24, 2023
December 17, 2023
September 13, 2023

തലസ്ഥാനത്ത് ഇനി നാടകപ്പൂരം: നിരീക്ഷ നാടകോത്സവം 27 മുതല്‍, ഗാനസന്ധ്യ ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
December 17, 2023 12:06 pm

സ്ത്രീകളുടെ നാടക സംഘടനയായ നിരീക്ഷ സംഘടിപ്പിക്കുന്ന രണ്ടാമത് വനിതാ ദേശീയ നാടകോത്സവം ഡിസംബർ 27,28,29 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. പതിവുപോലെ സംവിധായകരും അഭിനേതാക്കളും ഉള്‍പ്പെടെ അരങ്ങിലും അണിയറയിലുമെല്ലാം സ്ത്രീകൾതന്നെ. 

മൂന്നു ദിവസത്തെ നാടകോത്സവത്തിൽ 11 നാടകങ്ങളാണുള്ളത്. ഡിസംബർ 27 ന് രാവിലെ ഒമ്പതരയ്ക്കാണ് നാടകോത്സവത്തിന്റെ ഫ്ലാ​ഗ് ഓഫ് നടക്കുക. ശേഷം പാളയം മാർക്കറ്റ് പരിസരത്ത് വച്ച് വലിയതുറയിലെ മത്സ്യവിപണന രം​ഗത്തെ സ്ത്രീകളുടെ കൂട്ടായ്മ അവതരിപ്പിക്കുന്ന ‘ഇത് എങ്കളെ കടല്’ എന്ന തെരുവ് നാടകം നടക്കും. 11 നാടകങ്ങളിൽ അഞ്ചെണ്ണം കേരളത്തിന് പുറത്ത് നിന്നും ഉള്ളതാണ്. ആദ്യ ദിവസം ദ കേജ് എന്ന ഹിന്ദി നാടകമാണ്. സംവിധാനം ചെയ്തിരിക്കുന്നത് ദെബിന രക്ഷിത്. ഡോ. സവിതാ റാണി സംവിധാനം ചെയ്ത നോഷൻസ് എന്ന സോളോ പെർഫോമൻസും അന്നുണ്ടാകും. രണ്ടാം ദിവസം ബേൺ ഔട്ട് എന്ന അസ്സമീസ് പ്ലേ അരങ്ങിലെത്തും സംവിധാനം ചെയ്തത് ബർണാളി മേഥി. ജ്യോതി ദോ​ഗ്ര സംവിധാനം ചെയ്ത മാംസ്, അന്തരിച്ച ത്രിപുരാരി ശർമ്മ സംവിധാനം ചെയ്ത രൂപ് അരൂപ്, അഷിത സംവിധാനം ചെയ്ത ദ എഡ്ജ്, രേഷ്മ രാജന്റെ സോളോ പെർഫോമൻസ് വയലറ്റ് വിൻഡോസ്, നിരീക്ഷയുടെ തന്നെ ബിയോണ്ട് ദ ഷാഡോസ്, കുടുംബശ്രീ നാടകവിഭാ​ഗമായ രം​ഗശ്രീ കമ്മ്യൂണിറ്റി തിയറ്ററിന്റെ മായ്‍ക്കപ്പെടുന്നവർ, ആശ വർക്കർമാരുടെ പെൺപെരുമ എന്നീ നാടകങ്ങളും മൂന്നു ദിവസങ്ങളിലായി അരങ്ങിലെത്തും. 

നാടകങ്ങൾ ഭാരത് ഭവനിലും അനുബന്ധ പരിപാടികളായ സെമിനാറുകൾ, വർക്ക്ഷോപ്പ്, ശില്പശാല തുടങ്ങിയവ സ്വാതി തിരുനാൾ മ്യൂസിക് കോളേജിലും പരിസരത്തുമായി നടക്കും. ഈ വർഷത്തെ നാടകോത്സവത്തിന്റെ മറ്റൊരു പ്രത്യേകത തിയേറ്റർ വർക്ക് ഷോപ്പ് നയിക്കുന്നത് ശ്രീലങ്കയിൽ നിന്നുള്ള തിയറ്റർ പേഴ്സൺ റുവാന്തിയാണ് എന്നതാണ്. വേറെയും പ്രശസ്തരായ സംവിധായികമാർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
നാടകോത്സവത്തോട് അനുബന്ധിച്ച ഗാനസന്ധ്യ ഇന്ന് വൈകുന്നേരം ആറുമണിക്ക് മാനവീയം വീഥിയില്‍വച്ചുനടക്കും.

You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.