14 January 2026, Wednesday

Related news

January 13, 2026
January 13, 2026
January 5, 2026
December 26, 2025
December 24, 2025
December 20, 2025
December 17, 2025
December 12, 2025
December 6, 2025
November 25, 2025

കണ്ണുകള്‍ ചൂഴ്ന്നെടുത്തു, ജനനേന്ദ്രിയം മുറിച്ചുമാറ്റി: പുരോഹിതനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ആളുന്നു

Janayugom Webdesk
പട്ന
December 17, 2023 2:05 pm

പുരോഹിതനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബീഹാറില്‍ പ്രതിഷേധം ശക്തമാകുന്നു. ശനിയാഴ്ചയാണ് ഗോപാൽഗഞ്ച് ജില്ലയിൽ പുരോഹിതനെ വെടിവച്ചു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലും ജനനേന്ദ്രിയം വെട്ടിമാറ്റിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുരോഹിതനെ ഏറെ നാളുകളായി കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. 

ദനാപൂർ ഗ്രാമത്തിലെ ശിവക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്യുകയായിരുന്ന മനോജ് കുമാർ എന്ന പുരോഹിതനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. 

വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് പോയതിന് ശേഷമാണ് കുമാറിനെ കാണാതായതെന്ന് കുടുംബം പറയുന്നു. ഏറെ തിരഞ്ഞിട്ടും ഇയാളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. പിന്നീട് ശനിയാഴ്ചയോ ഗ്രാമത്തിലെ കുറ്റിക്കാട്ടിൽ നിന്ന് വകൃതമാക്കപ്പെട്ട നിലയില്‍ ഇയാളുടെ മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു. 

സംഭവം പുറത്തറിഞ്ഞയുടൻ, പൊലീസിന്റെ അനാസ്ഥ ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധിച്ചു. നാട്ടുകാരുടെ കല്ലേറില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രതിഷേധകര്‍ പൊലീസ് വാഹനവും അഗ്നിക്കിരയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Eyes gouged out, gen­i­tals cut off: Protests erupt over kil ling of priest

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.