22 January 2026, Thursday

Related news

January 21, 2026
January 12, 2026
January 1, 2026
December 31, 2025
December 10, 2025
November 25, 2025
October 21, 2025
August 9, 2025
February 6, 2025
February 2, 2025

ചിക്കന്‍ കറി നല്‍കിയത് കുറഞ്ഞുപോയി; തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 18, 2023 3:06 pm

തിരുവനന്തപുരത്ത് ചിക്കന്‍ കറി നല്‍കിയത് കുറഞ്ഞുപോയി എന്നാരോപിച്ച് ഹോട്ടല്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വര്‍ക്കലയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അക്രമം. ചിക്കന്‍ കറി കുറഞ്ഞുപോയി എന്ന് ആരോപിച്ച് രണ്ടുപേര്‍ ഹോട്ടലില്‍ ബഹളമുണ്ടാക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ഹോട്ടലുടമയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വര്‍ക്കല രഘുനാഥപുരം സ്വദേശി നൗഷാദിനാണ് പരിക്കേറ്റത്. 46 കാരനായ നൗഷാദിന്റെ തലയ്ക്കാണ് വെട്ടു കൊണ്ടത്. 

നൗഷാദിന്റെ തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. ഇയാള്‍ വര്‍ക്കല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വര്‍ക്കല താന്നിമൂട് സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വര്‍ക്കല പൊലീസ് അറിയിച്ചു. 

Eng­lish Sum­ma­ry; The chick­en cur­ry was reduced; Thiru­vanan­tha­pu­ram hotel own­er was cut off
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.