20 December 2025, Saturday

Related news

October 13, 2025
July 3, 2025
June 29, 2025
June 29, 2025
June 27, 2025
December 17, 2024
December 14, 2024
August 19, 2024
December 19, 2023

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി, ഷട്ടറുകൾ തുറക്കുന്നു

Janayugom Webdesk
ഇടുക്കി
December 19, 2023 10:44 am

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി ഉയർന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ലഭിച്ച ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. ഇതോടെ ഇന്ന് രാവിലെ 10 മണി മുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറന്ന് പരമാവധി 10000 ക്യൂസെക്‌സ് ജലം പുറത്തേയ്‌ക്കൊഴുക്കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചിട്ടുണ്ട്.

ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്ന സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപെഴ്‌സൺ കൂടിയായ കളക്ടർ വ്യക്തമാക്കി. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.

Eng­lish Sum­ma­ry: Mul­laperi­yar dam water lev­el reach­es 138 feet, shut­ters open

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.