14 May 2024, Tuesday

Related news

May 11, 2024
April 1, 2024
February 10, 2024
February 6, 2024
January 31, 2024
January 24, 2024
December 19, 2023
December 14, 2023
August 3, 2023
August 3, 2023

ഗ്യാന്‍വാപി പള്ളി പരിസരത്ത് ക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി നിലനില്‍ക്കുമെന്ന് അഹലബാദ് ഹൈക്കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
December 19, 2023 12:53 pm

യുപിയിലെ ഗ്യാന്‍വാപി കേസില്‍ ഹിന്ദുസംഘടനകള്‍ക്ക് അനുകൂലഉത്തരവുമായി അലഹബാദ് ഹൈക്കോടതി. ഗ്യാന്‍വാപി പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതിഅറിയിച്ചു. മസ്ജിദ് കമ്മിറ്റിയുടെഹര്‍ജി തള്ളിക്കൊണ്ടാണ് ഉത്തരവ്.ആരാധനാലയ നിയമം തടസ്സമല്ല.ആറുമാസത്തിനുള്ളില്‍ കീഴ് കോടതി ഹര്‍ജി തീര്‍പ്പാക്കണം.

വീണ്ടും സര്‍വേ ആവശ്യമെങ്കില്‍ ആര്‍ക്കിയോളജി സര്‍വേ വിഭാഗത്തിന് അനുമതി നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നുപള്ളിയുടെ പരിസരത്ത് ക്ഷേത്രം നിർമിക്കണമെന്ന ആവശ്യത്തെ ചോദ്യം ചെയ്ത് ഗ്യാൻവാപി മസ്ജിദ് മനേജ്മെന്റ് കമ്മിറ്റിയായ അൻജുമാൻ ഇൻതെസാമിയ മസ്ജിദ് കമ്മിറ്റി ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജി സർവെ വിഭാഗം നടത്തിയ സർവെയുടെ റിപ്പോർട്ട് ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു. സീൽ ചെയ്ത റിപ്പോർട്ടാണ് സമർപ്പിച്ചത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യനൂറോളം ദിവസമെടുത്താണ് പള്ളിയുടെ സർവേ പൂർത്തിയാക്കിയത്.

ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണു പള്ളി നിർമിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് ഹിന്ദു സംഘടനകൾ സർവെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേടുപാടുണ്ടാകുമെന്നതിനാൽ സർവേ ഒഴിവാക്കണമെന്ന മുസ്‍ലിം വിഭാഗത്തിന്റെ ആവശ്യം അവഗണിച്ചാണ് കോടതി സർവേയ്ക്ക് അനുമതി നൽകിയത്. കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്നുള്ള ഗ്യാൻവാപി പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ മതിലിനടുത്ത് ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധനയ്ക്ക് അനുമതി ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി പരിഗണിക്കുന്നത്. 

Eng­lish Summary:
Aha­l­abad High Court said that the peti­tion to build a tem­ple in Gyan­va­pi church premis­es will stand

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.