22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 9, 2024
December 9, 2024
December 8, 2024
December 6, 2024
December 4, 2024
December 2, 2024
November 28, 2024
November 28, 2024
November 27, 2024

ശബരിമല വിമാനത്താവളം:  ഭൂമി ഏറ്റെടുക്കലിന് ഉത്തരവ് 

എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽ 2570 ഏക്കർ ഭൂമി 
Janayugom Webdesk
തിരുവനന്തപുരം
December 20, 2023 9:21 pm
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് വേണ്ടി കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സാമൂഹിക ആഘാത പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.
ശബരിമലയില്‍ വിമാനത്താവളം വേണമെന്നത് സംസ്ഥാനത്തിന്റെ പൊതു ആവശ്യമായാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. പദ്ധതിക്ക് ചുരുങ്ങിയ അളവിലുള്ള ഭുമി മതിയാകും. ഭൂമി വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലും സ്ഥിരീകരിച്ചിരുന്നു,
2013ലെ ഭൂമി ഏറ്റെടുക്കലും പുനരധിവാസവും നിയമം അനുസരിച്ച് സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്മേൽ വിദഗ്ധ സമിതി ശുപാർശ സമർപ്പിക്കുന്ന തീയതി മുതൽ ഒരു വർഷത്തിനകം സെക്ഷൻ 11(1) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കണമെന്നുള്ളതാണ് വ്യവസ്ഥ. ഓഗസ്റ്റ് 22നാണ് വിദഗ്ധ സമിതി ശുപാർശ സമർപ്പിച്ചത്. അതു പ്രകാരം 2024 ഓഗസ്റ്റിൽ തന്നെ ഭൂമി ഏറ്റെടുക്കലിന്റെ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ആയതിനായി ഭൂവുടമകളുടെ ഭൂരേഖകൾ പരിശോധിച്ച് ഉറപ്പു വരുത്തണം.
ഇത്തരത്തിൽ ഭൂരേഖകളുടെ പരിശോധനക്ക് ശേഷം ഭൂമി സർവേ ചെയ്യുന്ന നടപടികളിലേക്ക് കടക്കും. അതിന് ശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. ശബരിമല വിമാനത്താവളത്തിനായുള്ള എല്ലാ നടപടികളും അതിവേഗത്തിൽ സമയബന്ധിതമായി തന്നെ പൂർത്തിയാക്കുമെന്ന് റവന്യു മന്ത്രി  അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇച്ഛാശക്തിയുടെ ഫലമാണ് ഈ വിമാനത്താവളം യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Eng­lish Sum­ma­ry: Sabari­mala Airport
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.