19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024
December 3, 2024

ചെക്ക് റിപ്പബ്ലിക്കിലെ ചാള്‍സ് സര്‍വകലാശാലയില്‍ വെടിവയ്പ്പ്; 15 പേര്‍ കൊ ല്ലപ്പെട്ടു, അക്രമിയെ വ ധിച്ച് പൊലീസ്

Janayugom Webdesk
പ്രാഗ്
December 22, 2023 10:25 am

ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ നടന്ന വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതായി ചെക്ക് പൊലീസ് അറിയിച്ചു. 

ജാന്‍ പാലച്ച് സ്‌ക്വയറിലെ ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലാണ് അക്രമണമുണ്ടായതെന്ന് പ്രാഗ് എമര്‍ജന്‍സി സര്‍വീസ് വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. സഞ്ചാരികളുടെ പ്രീയപ്പെട്ടയിടമായ ഓള്‍ഡ് ടൗണ്‍ സ്‌ക്വയറിലേക്ക് വിനോദസഞ്ചാരികള്‍ എത്തുന്ന നഗരത്തിന്റെ ജാന്‍ പാലച്ച് സ്‌ക്വയറും സമീപ കെട്ടിടങ്ങളും പൊലീസ് സീല്‍ ചെയ്തു. സര്‍വകലാശാല കെട്ടിടത്തിലേക്ക് തോക്കുധാരി പെട്ടെന്ന് എത്തുകയും വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് ആക്രമത്തെ അതിജീവിച്ച വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. നിരവധി വെടിയൊച്ചകള്‍ കേട്ടതോടെ തങ്ങള്‍ പരിഭ്രാന്തരായെന്നും ഇപ്പോഴും ആ നടുക്കത്തില്‍ നിന്നും വിട്ടുമാറിയിട്ടില്ലെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.

അക്രമി സര്‍വകലാശാലയ്ക്കുള്ളില്‍ കടന്നതായി അധികൃതര്‍ വിദ്യാര്‍ത്ഥികളേയും സ്റ്റാഫിനേയും മെസേജുകളിലൂടെ അറിയിച്ചിരുന്നു. പൊലീസെത്തി ഏറ്റുമുട്ടലിലൂടെ അക്രമിയെ കീഴ്‌പ്പെടുത്തി വധിക്കുകയുമായിരുന്നു. അപായമുന്നറിയിപ്പ് നല്‍കുന്നതിനായി സര്‍വകലാശാലയില്‍ വലിയ ശബ്ദത്തോടെ സൈറണും മുഴങ്ങിയിരുന്നു. 25 പേരെങ്കിലും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അക്രമിയുടെ പ്രകോപനം എന്തെന്ന് വ്യക്തമായിട്ടില്ല.

Eng­lish Summary;Charles Uni­ver­si­ty shoot­ing in Czech Repub­lic; 11 peo­ple were killed, police killed the assailant
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.